Tag: Payyoli
എൻ.സി.പി ഗൃഹസമ്പർക്ക പരിപാടിക്ക് പയ്യോളിയിൽ തുടക്കം
പയ്യോളി: എൻ.സി.പിയുടെ ഭവനസന്ദർശനത്തിൻ്റെയും പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെയും പയ്യോളി മണ്ഡലം തല ഉദ്ഘാടനം എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു മാസ്റ്റർ മണ്ഡലം ഖജാൻജി ചെറിയാവി രാജന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷനായി. എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.കെ. കുമാരൻ, പി.വി.സത്യൻ, കെ.പി.പ്രകാശൻ, കയ്യിൽ രാജൻ, വി.കെ.രവീന്ദ്രൻ തുടങ്ങിയവർ
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി
വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ
‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,
ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍
പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്. നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്
പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍, ജസ്‌ന.
കലാമത്സരങ്ങളുടെ മൂന്ന് നാളുകള്‍ പയ്യോളിയില്‍ നവംബര്‍ 25 മുതല്‍: കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത്
പയ്യോളി: കേരളോത്സവം 2022 പയ്യോളി മുന്‍സിപ്പാലിറ്റിതല കലാ-മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ 27വരെ നടക്കും. പയ്യോളി നഗരസഭ ഹാള്‍, സെക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പയ്യോളി, എന്നിവിടങ്ങളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. കലാ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് അപേക്ഷകള്‍ നവംബര്‍ 22 ചൊവ്വ വൈകീട്ട് 5 മണിക്കു മുമ്പായി പയ്യോളി മുനിസിപ്പാലിറ്റി ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഡിവിഷന്‍
വീട്ടുമുറ്റത്തേക്ക് കയറ്റുന്നതിനിടെ ബൈക്ക് ചരിഞ്ഞു, ചെയിനിനുള്ളില്‍ കാല് കുടുങ്ങി; അയനിക്കാട് സ്വദേശിയായ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്, ചെയിന്‍ മുറിച്ച് നീക്കി
പയ്യോളി: ബൈക്കിന്റെ ചെയിനിനുള്ളില്‍ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നാലാം കണ്ടത്തില്‍ ഇരുപത്തിയഞ്ചുകാരനായ എന്‍.കെ.വിഷ്ണുലാലിന്റെ കാലാണ് ചെയിനില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റുകയായിരുന്നു വിഷ്ണുലാല്‍. ഇതിനിടെ ബൈക്ക് ചരിയുകയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുലാലിന്റെ കാല്‍ ബൈക്കിന്റെ ചെയിനില്‍ കുടുങ്ങിയത്.
ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ
പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.
പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്. ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി