Tag: Payyoli Police

Total 17 Posts

പീഡന ശ്രമം: പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജര്‍ക്കെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍; പൊലീസ് കേസെടുത്തു

പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്‍കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു, ആരുമറിയാതെ അലമാരയിൽ നിന്ന് പണം കവർന്നു; പയ്യോളിയിലെ മദ്രസാ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിലായത് ഇങ്ങനെ

പയ്യോളി: പയ്യോളി സ്വദേശിയായ മദ്രസാ അധ്യാപകന്റെ പണം കവർന്നത് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് ചാത്തൻസേവയിലൂടെയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പണവും സ്വർണ്ണവും കവർന്നത്. പ്രതിയെ കോഴിക്കോട് നിന്ന് പയ്യോളി പോലീസ് പിടികൂടി. ഇയാൾക്കെതിരെ കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ

തിക്കോടി മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം; നഷ്ടമായത് 3000 രൂപ

തിക്കോടി: മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം. പള്ളിത്താഴ മുസ്തഫയുടെ തട്ടുകടയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. തട്ടുകടയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ചാണ് കള്ളന്‍ തട്ടുകട തുറന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാവ് വലിച്ച് പുറത്തിട്ടു. കടയുടമ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയ സംഭവം ദുരൂഹത തീരുന്നില്ല, പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

പയ്യോളി: ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതകള്‍ തീരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയ പാതയില്‍ പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്താണ് ഇന്നോവ കാറില്‍ സഞ്ചരിച്ച അഞ്ചു പേരെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. ആയുധമുപയോഗിച്ച് കാറിന്റെ ഒരു വശത്തെ ഗ്ലാസ് തകര്‍ത്തശേഷം ഡ്രൈവറെ മര്‍ദിച്ചു. മലപ്പുറം വേങ്ങര പുളിക്കല്‍

തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു

തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ് ഒരുക്കിയത്.

തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍

പയ്യോളി: തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി കരക്കെട്ടിന്റവിട ഫായിസ് (18), കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വരയ്ക്കുതാഴെ വീട്ടില്‍ അഫീല്‍ (31) എന്നിവരാണ് പിടിയിലായത്. തിക്കോടിയിലെ കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. തെക്കേ പൂവഞ്ചാലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ എന്ന എഴുപതുകാരിയുടെ