Tag: Payyoli Municiaplity

Total 12 Posts

വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ് അറസ്റ്റു

”റോഡ് മോശമായതിനാല്‍ ഓട്ടം പോകില്ലെന്ന് പറഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു”; പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം

പയ്യോളി: ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പയ്യോളി ടൗണില്‍ ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തി. റോഡ് മോശമായതിന്റെ പേരില്‍ ഐ.പി.സി റോഡിലേക്ക് ഓട്ടം പോകാതിരുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നാണ് ആരോപണം. ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറിയ ആളെ നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ച്

നഗരസഭയിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധം; പയ്യോളി നഗരസഭയിലേക്ക് ബഹുജനമാര്‍ച്ചുമായി എല്‍.ഡി.എഫ്

പയ്യോളി: പയ്യോളി നഗരസഭയിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ നഗരസഭയിലേക്ക് എല്‍.ഡി.എഫിന്റെ ബഹുജന മാര്‍ച്ച്. രാവിലെ പത്തുമണിക്ക് പയ്യോളി ബസ് സ്റ്റാന്റില്‍ നിന്നാണ് സമരം ആരംഭിച്ചത്. യു.ഡി.എഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റിയ അംഗന്‍വാടി ലിസ്റ്റ് റദ്ദ് ചെയ്യുക, നഗരസഭയിലെ മുഴുവന്‍ റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന്

പയ്യോളി നഗരസഭാ കേരളോത്സവം; ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍

പയ്യോളി: നഗരസഭാ കേരളോത്സവം 2023 ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. പുരുഷ / വനിത സിംഗില്‍ / ഡബിള്‍ മത്സരങ്ങാണ് നടന്നത്. പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങള്‍ പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിനോദന്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കണ്‍വീനര്‍ പവിത്രന്‍ മാസ്റ്റര്‍

പയ്യോളി നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്‍സണായി കോൺഗ്രസിലെ എ.പി.പത്മശ്രീ

പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി സുനൈദിന്റെ

വി.കെ.അബ്ദുറഹിമാന്‍ പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍; വൈസ് ചെയര്‍പേഴ്‌സണെ വൈകുന്നേരത്തോടെ അറിയാം

പയ്യോളി: പയ്യോളി നഗരസഭയിലെ പുതിയ ചെയര്‍മാനായി വി.കെ.അബ്ദുറഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 36 അംഗങ്ങളുള്ള നഗരസഭയില്‍ യു.ഡി.എഫ് പ്രതിനിധിയായ വി.കെ.അബ്ദുറഹ്‌മാന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് 14 വോട്ടുകള്‍ നേടാനേ കഴിഞ്ഞു. ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മൂന്നാം ഡിവിഷനായ മൂരാട് സെന്‍ട്രലില്‍ നിന്നുള്ള ടി.അരവിന്ദാക്ഷന്‍ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുനിസിപ്പാലിറ്റിയിലെ 24ാം ഡിവിഷനായ

പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം

കാലങ്ങളായുള്ള പോരാട്ടം ഫലം കണ്ടു; എട്ടായിരം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതി

പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരം കുടുംബങ്ങള്‍ക്ക് ആശ്വാസമെന്നോളം തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതിയായി. 37 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അറിയിച്ചു. തീരദേശ മേഖലയില്‍ ആവിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെയുള്ള പയ്യോളി നഗരസഭയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. കെ.ദാസന്‍ എം.എല്‍.എ ആയിരിക്കുന്ന സമയത്ത് 31 കോടി

ഇരിങ്ങലിലെ വാഹനപകടം: മരിച്ചത് വടകര സ്വദേശി ശ്രീനാഥ്, ഭാര്യയ്ക്കും മകനും പരിക്ക്

വടകര: ഇരിങ്ങലില്‍ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണപ്പെട്ടത് വടകര സ്വദേശിയായ ശ്രീനാഥ്. മുപ്പത്തിനാല് വയസായിരുന്നു. നാരായണ നഗരത്തിനടുത്ത് പാറേമ്മല്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ശ്രീനാഥും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോട് കൂടിയായിരുന്നു അപകടം.   Also read: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി

പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്. എന്നാല്‍