Tag: pathankayam waterfalls

Total 3 Posts

അധികൃതരുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങി; കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു

കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പചിനെട്ടുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് അമല്‍ മുങ്ങി മരിക്കുന്നത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അമലിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. പതങ്കയം വെള്ളച്ചാട്ടത്തില്‍ അപകടസാധ്യതയുള്ളതിനാല്‍

പോകരുതേ എന്ന് നിരോധനം ഉണ്ടായിട്ടും തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആകർഷിച്ചു; മരണക്കയമായി തുഷാരഗിരി പതങ്കയം മേഖല; ഒരാഴ്ചയ്ക്കിടെ ഒഴുക്കില്‍പ്പെട്ടത് രണ്ടുപേര്‍

മുക്കം: പ്രകൃതി ഭംഗികൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കോഴിക്കോട് ജില്ലയിലെ പതങ്കയവും തുഷാരഗിരിയുമെല്ലാം. എന്നാല്‍ പ്രകൃതി ഭംഗിയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിക്കുമ്പോഴും അപകടമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയുണ്ട് ഈ പ്രദേശങ്ങള്‍. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേരാണ് ഇവിടെ ഒഴുക്കില്‍പ്പെട്ടത്. ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നി മുബാറക്ക് ഒഴുക്കില്‍പ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് കഴിഞ്ഞദിവസം ബേപ്പൂര്‍ സ്വദേശിയായ അമല്‍

‘ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള തുണി മറയുന്നത് കണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ പ്രവർത്തങ്ങളും പരാജയപെട്ടു; നാലാം നാളിലും പരിശ്രമം തുടരുകയാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസിന്

കൊയിലാണ്ടി: നാല് നാളുകൾ പിന്നിടുമ്പോഴും പതങ്കയത്ത് കാണാതായ പതിനേഴുകാരനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകൾ തുടരുന്നുണ്ടെങ്കിലും വില്ലനാവുകയാണ് തോരാതെ മഴ. കൂടുതലും പാറക്കെട്ടുകൾ ഉള്ളതിനാൽ ബോട്ട് ഇറക്കി തിരച്ചിൽ നടത്തുക എന്നതും ദുഷ്കരമാണ്. രാവിലെ മുതൽ പരിശ്രമം തുടരുകയാണെങ്കിലും മഴ രക്ഷ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്