Tag: Pathanamthitta
പത്തനംതിട്ടയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി; മൂന്നുപേര്‍ കസ്റ്റഡിയില്‍
പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയില്‍, സി.ഐ.ടി.യു പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. മാമ്പാറ പടിഞ്ഞാറേ ചരുവില്‍ ജിതിന്‍ ഷാജി (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഖില്‍, ഷാരോണ്‍, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത്
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചിരുന്നു, ചികിത്സാപ്പിഴവുണ്ടായെന്ന് കുടുംബം
റാന്നി: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പതിമൂന്നുകാരി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട്