Tag: Panachikunnu Road
ബൈപ്പാസ് നിർമ്മാണം തടഞ്ഞുള്ള പ്രതിഷേധം ഫലം കണ്ടു; മരളൂർ-പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂർ പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞാണ് പ്രതിഷേധിച്ചത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചത്. ദേശീയപാത ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി
ബൈപ്പാസ് നിർമ്മാണത്തിനായി റോഡ് രണ്ടായിമുറിച്ചു, താത്ക്കാലികമായി ഒരുക്കിയ വഴിയിൽ വീണ്ടും മണ്ണിട്ടു; റോഡ് ചെളിക്കുളമായതോടെ കാൽനടപോലും സാധ്യമാകാതെ മരളൂർ പനിച്ചിക്കുന്ന് നിവാസികൾ
കൊയിലാണ്ടി: വാഹനയാത്രയോ കാൽനടയാത്രയോ സാധ്യമാകാതെ പനച്ചിക്കുന്ന് നിവാസികൾ. നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്നാണ് പനച്ചിക്കുന്ന് റോഡ് ചെളിക്കുളമായി മാറിയത്. പനച്ചിക്കുന്ന് ഭാഗത്തെ നൂറോളം കൂടുംബങ്ങൾക്ക് ആശ്രയമായിരുന്ന ഏക റോഡാണ് കനത്തമഴയിൽ കാൽനടപോലും സാധ്യമാകാത്ത തരത്തിൽ ചെളിക്കുളമായത്. പനച്ചിക്കുന്ന് ഭാഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ