Tag: P.V. Sathyanathan Murder
സത്യനാഥന്റെ വീട്ടിലെത്തിയതിന് പിന്നാലെയുള്ള കെ.കെ.രമയുടെ പ്രസ്താവന രാഷ്ട്രീയമുതലെടുപ്പ്; ജനപ്രതിനിധിയ്ക്ക് യോജിക്കാത്ത പ്രസ്താവനയില്‍ മാപ്പു പറയണമെന്നും സി.പി.എം ഏരിയ സെക്രട്ടറി
കൊയിലാണ്ടി: ദിവസങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെയും കുടുംബത്തെയും വടകര എം.എല്‍.എ കെ.കെ.രമ അപമാനിച്ചതായി കൊയിലാണ്ടി സി.പി.എം ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം കൊയിലാണ്ടിയിലെ വീട്ടിലെത്തി സത്യനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച കെ.കെ.രമ പിന്നീട് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലൂടെയും കൊല്ലപ്പെട്ട സത്യനാഥനെയും പാര്‍ട്ടിയെയും അപമാനിക്കാനാണ് ശ്രമിച്ചതെന്ന് സി.പി.എം
കൊയിലാണ്ടിയിലെ പി.വി. സത്യനാഥന്‍ കൊലപാതകം; പ്രതി അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് കൊയിലാണ്ടി കോടതിയില്‍ പൊലീസ് അഭിലാഷിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുകയായിരുന്നു. കൊലപാതകം നടന്ന
പി.വി.സത്യനാഥന്റെ കൊലപാതകം: പ്രതിയ്ക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്
‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മുത്താമ്പി
സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്, ആയുധം കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ
സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ ആറ് മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും കൈയിലും നെഞ്ചിലുമാണ് മുറിവുകളുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. നിലവില്‍
നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി
കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍. അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍
സങ്കടക്കടലായി കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് പരിസരം; പൊതുദര്‍ശനം തുടങ്ങി, പി.വി.സത്യനാഥന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് നൂറുകണക്കിനുപേര്‍
കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം വിലാപയാത്രയായി കൊയിലാണ്ടിയില്‍ എത്തി. ഉച്ചയ്ക്ക് 3.30 ഓടെയാണ് വിലാപയാത്ര കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊണ്ടുവന്ന മൃതദേഹം വെങ്ങളം
”അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എട്ടുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍” പി.വി.സത്യനാഥന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനെന്ന വാര്‍ത്തകള്‍ക്കെതിരെ പാര്‍ട്ടി ഏരിയ കമ്മിറ്റി
കൊയിലാണ്ടി : കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥിന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ സി.പി.എം. സി.പി.എമ്മിനെ കരിവാരിത്തേക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു. ”കൊല ചെയ്ത പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല. എട്ടു വര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകനായിരുന്നു.
പി.വി.സത്യനാഥന്റെ കൊലപാതകം; ആക്രമിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചെന്ന് സൂചന, പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കൊലപാതകത്തിന് പിന്നാലെ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു. എന്നാല്‍ ഒമ്പതുവർഷം മുമ്പ്