Tag: obituary

Total 1137 Posts

ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന്‍ മരിച്ചു

  അത്തോളി: മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് അത്തോളി സ്വദേശിയായ സൈനികന്‍ മരിച്ചു. കുനിയില്‍ക്കടവ് മരക്കാടത്ത് ഹവില്‍ദാര്‍ അനീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് അപകടമുണ്ടായത്. ചിറാപുഞ്ചിയിലെ ലിംഗ്‌സിയാര്‍ വെള്ളച്ചാട്ടത്തില്‍ കുടുംബവുമൊത്തെ വിനോദയാത്രയ്ക്ക് പോയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അവധി കഴിഞ്ഞ് മെയ് 12നാണ് അനീഷ് കുടുംബസമേതം ജോലി

കൊയിലാണ്ടി സൂത്രംകാട്ടില്‍ രവീന്ദ്രന്‍ അന്തരിച്ചു

കൊയിലാണ്ടി: സൂത്രംകാട്ടില്‍ രവീന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: പ്രേമ (മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്). മക്കള്‍: അഡ്വ.അഷ്‌വിന രവീന്ദ്രന്‍, ആദിത്യാ രവീന്ദ്രന്‍. സഹോദരി: സുശീല എസ്.കെ.  

മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു

കീഴരിയൂര്‍: മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു. കുളങ്ങര മീത്തല്‍ ഷൗക്കത്ത് ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസായിരുന്നു. മരംമുറി തൊഴിലാളിയായ ഷൗക്കത്ത് ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി പോയതായിരുന്നു. മരത്തിനു മുകളില്‍ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരംമുറിഞ്ഞ് വീഴുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

ചെങ്ങോട്ടുകാവ് കോരായി ശ്രീമതി ടീച്ചര്‍ അന്തരിച്ചു

പൊയില്‍ക്കാവ്: ചെങ്ങോട്ടുകാവ് കോരാരി ശ്രീമതി ടീച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: വേലായുധന്‍. മക്കള്‍: ബേബി സുന്ദര്‍രാജ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍). രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്കൂൾ),

പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു

പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ

കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി കടലോരത്ത് എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സി.പി.എമ്മിനെ കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നല്‍കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിട്ടുകൊടുത്തു. ഭാര്യ: ശകുന്തള. മക്കള്‍: വിജേഷ്, ഉമ, സിന്ധു, അമ്പിളി. അച്ഛന്‍: പരേതനായ

കൊയിലാണ്ടി റഫീഖ് മന്‍സില്‍ റഫീഖ് അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റഫീഖ് മന്‍സില്‍ (കുന്നുമ്മല്‍) റഫീഖ് അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. പരേതരായ മൊയ്്തീന്‍കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കെ.കെ.കുഞ്ഞമ്മദ്, കെ.കെ.ഇബ്രാഹിംകുട്ടി, കെ.കെ.റഹൂഹ്, കെ.കെ.കദീജ, പരേതയായ കെ.കെ.ഷരീഫ. മയ്യത്ത് നിസ്‌കാരരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിയില്‍ നടക്കും.

കാരയാട് പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

കാരയാട്: പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: അമ്മത് കുട്ടി. മക്കള്‍: പാലോട്ട് തറമ്മല്‍ മൊയ്തു, പി.ടി.അബ്ദുള്ള കുട്ടി ഹാജി, അബൂബക്കര്‍ (ഖത്തര്‍), മറിയക്കുട്ടി. മരുമക്കള്‍: തറുവയ് വെങ്കല്ലില്‍ കുഞ്ഞായിശ, റസിയ, റംല. മയ്യിത്ത് നിസ്‌കാരം: രാവിലെ ഒമ്പതുമണിക്ക് തറമല്‍ ജുമാമസ്ജിദില്‍ നടക്കും.

ചേലിയ മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു

ചേലിയ: മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ബിന്ദു, ബിനി, ബിനീഷ് (സി.പി.എം സുഭാഷ് ബ്രാഞ്ച് അംഗം). മരുമക്കള്‍: സുരേന്ദ്രന്‍ (നടുവത്തൂര്‍), ബൈജു (നന്മണ്ട), വിഷ്ണുമായ (അമരക്കുനി). സഹോദരങ്ങള്‍: നാരായണന്‍, ശങ്കരന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ലക്ഷ്മി, ഗോപാലന്‍, ദേവി, മാധവന്‍, ഇന്ദിര. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഇരിങ്ങല്‍ കോട്ടക്കല്‍ പുത്തന്‍പുരയില്‍ സനു സുരേഷ് അന്തരിച്ചു

കോട്ടക്കല്‍: സനു സുരേഷ് അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: സുരേഷ്. അമ്മ: മിനി. സഹോദരി: അനു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.