Tag: Nipah Virus

Total 48 Posts

ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയ്ക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ സ്വദേശിയ്ക്ക്. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്ററ് 30ന് മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നയാളാണിത്. രോഗിയായ ബന്ധുവിനൊപ്പം കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് ആറുപേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിന് പുറമേ കണ്ണൂര്‍,

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ: രോഗം സ്ഥിരീകരിച്ചത് മുപ്പത്തിയൊന്‍പതുകാരന്

കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് ആറുപേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിന് പുറമേ കണ്ണൂര്‍, വയനാട്,

നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് ഇങ്ങനെ

കോഴിക്കോട്: സെപ്റ്റംബർ 13 ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം

‘നിപ’യിൽ ആശ്വാസ വാർത്ത; പരിശോധനയ്ക്ക് അയച്ച 11 പേരുടെ ഫലവും നെ​ഗറ്റീവ്

കോഴിക്കോട്: നിപ സാന്നിധ്യത്തെ തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് നിപ പരിശോധനക്കായി

ഓഗസ്റ്റ് 25 ന് കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവര്‍ ഉടന്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം

കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി അധികൃതര്‍. ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ 02:15 നും 03:45 നും ഇടയില്‍ കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത് എന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. രാജാ റാം അറിയിച്ചു. നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍

നിപ ജാഗ്രത: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മദ്രസ, അംഗനവാടി ഉള്‍പ്പെടെ) ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മാറ്റമില്ലാതെ നടക്കും. അവധി പ്രഖ്യാപിച്ച ദിവസങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കാന്‍

വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്; നിര്‍ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി. സമ്പര്‍ക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗ നിര്‍ണയത്തിനായി സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണ്. തോന്നയ്ക്കല്‍

നിപ്പ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിക്ക് രോഗം ബാധിച്ചത് സ്വന്തം തോട്ടത്തില്‍ നിന്നാണോയെന്ന് സംശയം; തോട്ടത്തില്‍ വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട്: മരുതങ്കോരയില്‍ നിപ്പ ബാധിച്ച് മരിച്ച മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍ നിന്നാണോയെന്ന് സംശയം. ഇതിന്റെ ഭാഗമായി പരിശോധയ്ക്കെത്തിയ വിദഗ്ദ സംഘം മുഹമ്മദാലിയുടെ തോട്ടത്തിലുള്‍പ്പെടെ വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ സംഘമാണ് മുഹമ്മദിന്റെ വീട്, തോട്ടം , തറവാട് വീട് എന്നിവ സന്ദര്‍ശിച്ചത്. മുഹമ്മദിന്റെ വീട്ടുവളപ്പില്‍ നിന്നും വവ്വാല്‍

നിപ്പ: മൂന്ന് കേസുകളിലായി സമ്പര്‍ക്ക പട്ടികയിലുള്ളത് 702 പേര്‍

കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. നിപ്പ സ്ഥിരീകരിച്ച സാംപിളുകള്‍

നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്‌

മരുതോങ്കര: മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22നാണ് മരിച്ചയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് വൈകുന്നേരം 7 മണിക്ക് തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ