Tag: NH 66
വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം
വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു
പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്
ദേശീയപാതാ വികസനം: മുചുകുന്ന് റോഡ്, ഹില്‍ബസാര്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുമെന്ന് എന്‍.എച്ച്.എ.ഐ
കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. നേരത്തേയുള്ള പ്ലാനില്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ദേശീയപാതയിലെയും പുതുതായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതയിലുമാണ് വിവിധ അണ്ടര്‍പാസുകള്‍ വരുന്നത്. ദേശീയപാതാ വികസനത്തിന്റെയും കൊയിലാണ്ടി ബൈപ്പാസിന്റെയും ആദ്യ പ്ലാനില്‍ അണ്ടര്‍പാസ് ഇല്ലാതിരുന്ന അയനിക്കാട്, പെരുമാള്‍പുരം, തിക്കോടി പഞ്ചായത്ത് പരിസരം, മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം
കൊയിലാണ്ടിയില്‍ വാഹനാപകടം, ഒരാള്‍ക്ക് ഗുരുതര പരിക്ക്; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. വൈകീട്ട് ഏഴ് മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ ഫോഴ്സും
മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും
മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍
ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍
പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ