Tag: navakerala sadass
കോഴിക്കോട് ജില്ലയില്‍ ലഭിച്ചത് 45897 പരാതികള്‍, പരിഹരിച്ചത് 733 എണ്ണം; നവകേരള സദസ്സിലെ പരാതികള്‍ക്ക് പരിഹാരം വൈകുന്നു
കോഴിക്കോട്: നവകേരള സദസ് വന്‍ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴും പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചക്കകം പരിഹാരമാകുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അവകാശപ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ 45897 പരാതികള്‍ ലഭിച്ചതില്‍ 733 എണ്ണം മാത്രമാണ് പരിഹരിച്ചതായി പറയുന്നത്. ഇന്നലെവരെയുള്ള കണക്കാണിത്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന മറുപടികളും പരിഹരിക്കപ്പെട്ടെന്ന കണക്കില്‍പ്പെടുന്നുണ്ട്.
”സി.ഐയ്ക്ക് മുന്നില്‍വെച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു”; നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബറെ പൊലീസ് സ്റ്റേഷനില്‍വെച്ചും ആക്രമിച്ചെന്ന് ആരോപണം
അരീക്കോട്: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂ ട്യൂബറെ സി.പി.എം പ്രവര്‍ത്തകര്‍ കൈറ്റം ചെയ്തതിനെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെവെച്ചും ആക്രമിക്കപ്പെട്ടെന്ന് ആരോപണം. കെട്ടിട പെര്‍മിറ്റ് ഫീസിലെ ഭീമമായ വര്‍ധനക്കെതിരെ പരാതിയുമായെത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റമുണ്ടായത്. കൗണ്ടറില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്റെ ഫോണും മൈക്കും പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങിയതായി
നവകേരള സദസ്സ്; കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും സ്വീകരിച്ചത് 3588 നിവേദനങ്ങള്‍
കൊയിലാണ്ടി: നവകേരള സദസ്സ് ഇന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 3588 നിവേദനങ്ങള്‍. രാവിലെ 8.30 മുതല്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാനായി സജ്ജീകരിച്ചത്. നിവേദനങ്ങള്‍ നല്‍കുന്നതിനായി വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, എന്നിവര്‍ക്കായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെ കാണുന്നതോടൊപ്പം വ്യക്തിപരമായും പ്രാദേശികമായും തങ്ങള്‍ അഭിമുഖീകരിക്കുന്ന