Tag: National Highway 66
ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍
പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ
ദേശീയപാതാ വികസനം: വടകരയിലെ ആദ്യ മേല്‍പ്പാലം കരിമ്പനപ്പാലത്ത് ഉയരുന്നു; നിര്‍മ്മിക്കുന്നത് അഞ്ച് മേല്‍പ്പാലങ്ങള്‍
വടകര: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര നഗരത്തിലെ ആദ്യ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം കരിമ്പനപ്പാലത്ത് പുരോഗമിക്കുന്നു. കരിമ്പനപ്പാലത്തെ മേല്‍പ്പാലത്തിന്റെ പൈലിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ അഞ്ച് മേല്‍പ്പാലങ്ങളാണ് വടകരയില്‍ നിര്‍മ്മിക്കുന്നത്. ഒമ്പത് മീറ്റര്‍ ഉയരമാണ് മേല്‍പ്പാലത്തിന് ഉണ്ടാവുക. കരിമ്പനപ്പാലത്തിന് പുറമെ പുതിയ ബസ് സ്റ്റാന്റ്. ലിങ്ക് റോഡ്, അടയ്ക്കാ തെരു, പെരുവാട്ടിന്‍ താഴെ
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി മാറി; കൊയിലാണ്ടി നഗരമധ്യത്തിലെ ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി
കൊയിലാണ്ടി: നഗര മധ്യത്തില്‍ ദേശീയപാതയുടെ നടുവിലായി രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിമാറിയതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. മഴ പെയ്തതോടെ വെള്ളം നിറഞ്ഞ് കുഴി കാണാതാകുന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി നഗര മധ്യത്തിലെ ജങ്ഷനില്‍ ഒരു കൊല്ലം മുമ്പാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചത്. സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായി
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. 15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍
യാത്രക്കാര്‍ക്ക് ഭീഷണിയൊഴിഞ്ഞു; ദേശീയപാതാ വികസനത്തിന്റെ പാതി പൊളിച്ച പയ്യോളിയിലെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കി
പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന പയ്യോളിയിലെ മൂന്ന് നില കെട്ടിടം ഒടുവില്‍ പൂര്‍ണ്ണമായി പൊളിച്ചുനീക്കി. ടൗണിലെ പഴയ കെ.ഡി.സി ബാങ്ക് കെട്ടിടമാണ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴി പോകുന്നവര്‍ക്കുണ്ടായിരുന്ന ഭീഷണി ഇല്ലാതായി. കെട്ടിടം പൊളിക്കാനായി ആദ്യം കരാറെടുത്ത കോഴിക്കോട്ടുകാര്‍ അശാസ്ത്രീയമായാണ് പൊളിച്ചു തുടങ്ങിയത്. മൂന്നു നില