Tag: Narikkuni
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കി; നരിക്കുനിയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കയ്യേറ്റം
നരിക്കുനി: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കിയതിന് നരിക്കുനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം. പള്ളിയാര്‍കോട്ടയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് കയ്യേറ്റമുണ്ടായത്. കാക്കൂര്‍ എസ്.ഐ ജീഷ്മ, എ.എസ്.ഐ ദിനേശ്, സി.പി.ഒ രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ബാബുരാജന്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പിലെ ഷനൂബ്, നെല്ലിക്കോട സ്വദേശി രാജേഷ്
നരിക്കുനിയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച്; ആറ് വയസുകാരിയുടെ നില ഗുരുതരം
നരിക്കുനി: ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നരിക്കുനി കാരുകുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റത്. നരിക്കുളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകളിലായുള്ള കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് പേ പിടിച്ച നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കി.
നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.