Tag: Nandi-Chengottukavu Bypass

Total 15 Posts

കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാവുന്നു: പരിശോധനയിൽ വെള്ളക്കെട്ട് നികത്തിയത് കണ്ടെത്തി, വാഗാഡിന്റെ ലോറി കസ്റ്റഡിയിൽ

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന പരായിതിയിൽ പരിശോധന നടത്തി അധികൃതർ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിലും കണയങ്കോട് പാലത്തിന് സമീപത്ത് പുഴയിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ പുഴയിലേക്ക് എത്തിച്ച

‘ഒരു അത്യാവശ്യമുണ്ടായാൽ നടന്നു പോകാൻ പോലും പറ്റില്ല; തീരെ വഴി നടക്കാനോ വണ്ടി പോകാനോ പോലും പറ്റുന്നില്ല’; മരളൂർ റോഡിലൂടെ നടക്കാൻ പോലുമാവാതെ പനച്ചിക്കുന്ന് നിവാസികളുടെ ദുരിതം തുടരുന്നു

കൊയിലാണ്ടി: ‘അതുവഴി വഴി നടക്കാൻ ഒട്ടും വയ്യാതെയായി, ഇരുചക്ര വാഹനങ്ങളുള്ളവരുടെ കാര്യവും കഷ്ടമാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ പനച്ചിക്കുന്ന് റോഡിനെ പറ്റി നാട്ടുകാർ പറയുന്നു. കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായതോടെ തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക്

ബൈപ്പാസ് നിർമ്മാണത്തിനായി റോഡ് രണ്ടായിമുറിച്ചു, താത്ക്കാലികമായി ഒരുക്കിയ വഴിയിൽ വീണ്ടും മണ്ണിട്ടു; റോഡ് ചെളിക്കുളമായതോടെ കാൽനടപോലും സാധ്യമാകാതെ മരളൂർ പനിച്ചിക്കുന്ന് നിവാസികൾ

കൊയിലാണ്ടി: വാഹനയാത്രയോ കാൽനടയാത്രയോ സാധ്യമാകാതെ പനച്ചിക്കുന്ന് നിവാസികൾ. നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്നാണ് പനച്ചിക്കുന്ന് റോഡ് ചെളിക്കുളമായി മാറിയത്. പനച്ചിക്കുന്ന് ഭാ​ഗത്തെ നൂറോളം കൂടുംബങ്ങൾക്ക് ആശ്രയമായിരുന്ന ഏക റോഡാണ് കനത്തമഴയിൽ കാൽനടപോലും സാധ്യമാകാത്ത തരത്തിൽ ചെളിക്കുളമായത്. പനച്ചിക്കുന്ന് ഭാ​ഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ

വീതി 24 മീറ്റര്‍, ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ലൈന്‍; ദേശീയപാതാ ബൈപ്പാസില്‍ ചെങ്ങോട്ടുകാവില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്താണ് അടിപ്പാത വരുന്നത്. നിലവിലെ ദേശീയപാതയുടെ തൊട്ടടുത്തായി നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്കടുത്ത് ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ട്രക്ക് ലൈനും നിര്‍മ്മിക്കും. ബൈപ്പാസ് എത്തിച്ചേരുന്ന നന്തിയിലും

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.   15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍