Tag: Nandi Bazaar

Total 33 Posts

നന്തി ബസാര്‍ സ്വദേശിനിയായ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്

നന്തി ബസാര്‍: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ ലോകസംഘടനയായ ഫിഡെയുടെ അംഗീകാരം. മെയ് മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കാര്‍പോവ്‌സ് ലെഗസി ഇന്റര്‍ നാഷണല്‍ ചെസ്സ് ഫെസ്റ്റിവല്‍ 2024 ചെസ്സ് ടൂര്‍ണമെന്റില്‍ റേറ്റഡ് താരങ്ങള്‍ക്കെതിരെ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുള്‍ കരീമിന് ചെസ്സിലെ അന്താരാഷ്ട്ര

പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ കുഴികള്‍ക്കും പരിഹാരമുണ്ടാകണം, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക; വാഗാഡ് ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്

നന്തി: പയ്യോളി മേഖലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതൃത്വത്തില്‍ വാഗാഡ് ഓഫീസ് ഉപരോധിച്ചു. പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ വലിയ കുഴികളും കാരണം പയ്യോളി സ്‌കൂളിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പയ്യോളി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്നും എത്രെയും പെട്ടെന്ന് തന്നെ വെള്ളക്കെട്ടിനും, വലിയ

പുറക്കാട് സ്വദേശിയുടെ ഫോണ്‍ നന്തിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായി

നന്തിബസാര്‍: പുറക്കാട് സ്വദേശിയുടെ ഫോണ്‍ ബൈക്കില്‍ നന്തിയിലേക്ക് പോകവേ നഷ്ടപ്പെട്ടു. പുറക്കാട് നിന്നും ദാമോദര്‍മുക്ക് വഴി നന്തിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. കറുത്ത നിറത്തിലുള്ള സാംസങ് എസ് 23 മോഡല്‍ ഫോണാണ് നഷ്ടമായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കണ്ടുകിട്ടുന്നവര്‍ 8075509207 7510928693 നമ്പറുകളില്‍ അറിയിക്കുക.

”ഇനിയും ഈ മാലിന്യത്തിടയില്‍ ജീവിക്കാനാവില്ല”; നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് വാഗാഡ് ഓഫീസിന് മുമ്പില്‍ ഉപരോധവുമായി പ്രദേശവാസികള്‍

നന്തി ബസാര്‍: ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡിന്റെ ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് നന്തിയിലെ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ച് പ്രദേശവാസികള്‍. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്. വാഗാഡിന്റെ ലേബര്‍ ക്യാമ്പിലെ എസ്.ഡി പ്ലാന്റ് പ്രവര്‍ത്തിക്കാത്തത് ദിവസങ്ങളായി. കനത്ത മഴയും

മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം; നന്തിയില്‍ ഗതാഗതക്കുരുക്ക്- വീഡിയോ കാണാം

നന്തി ബസാര്‍: മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം. നന്തി ബൈപ്പാസ് റോഡ് ആരംഭിക്കുന്നതിന് സമീപത്തായി ഇന്ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അലപസമയം ഗതാഗതം തടസപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുമായി കുഞ്ഞുകൈകള്‍: മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ച് കോടിക്കലിലെ എവര്‍ഗ്രാന്‍ നഴ്‌സറി സ്‌കൂള്‍

നന്തി ബസാര്‍: ബലിപെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്‌സറി സ്‌കൂള്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിച്ചോപ്പണിഞ്ഞ എണ്‍പതോളം കുട്ടികള്‍ വ്യത്യസ്തവും ആകര്‍ഷകവുമായ ദൃശ്യവിരുന്നൊരുക്കി. പരിപാടി പ്രിന്‍സിപ്പള്‍ ഹഫ്‌സത്ത് ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. ടീച്ചര്‍മാരായ സാബിറ, നദീറ, റോസ്‌ന ജെബിന്‍, ഫിദ, നൂറ ഫാത്തിമ, ഹജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.  

മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്ത് കുവൈറ്റ് കെ.എം.സി.സി

നന്തി ബസാര്‍: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു. നന്തി പുളിമുക്ക് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ കമ്മിറ്റി സെക്രട്ടറി സി.കെ.സുബൈര്‍ മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബൂബക്കറിന് തുക കൈമാറി. കുവൈററ് കെ.എം.സി.സി പ്രസിഡണ്ട് സെയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. പരിപാടിയില്‍ കുവൈറ്റ്

അന്താരാഷ്ട്ര അള്‍ട്രമാരത്തോണില്‍ ഒന്നാമതെത്തി നന്തി സ്വദേശി ടി.പി നൗഫല്‍; മാര്‍ച്ച് എട്ടിന് കോടിക്കല്‍ പൗരാവലിയുടെ ആദരവ്

നന്തി ബസാര്‍: ഖത്തറിലും സഊദിയിലും നടന്ന അള്‍ട്ര മാരത്തോണില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ ചക്കച്ചുറയില്‍ ടി.പി നൗഫലിനെ ജന്മനാട് ആദരിക്കുന്നു. കോടിക്കല്‍ പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 3:30 ന് കോടിക്കലില്‍ നടക്കുന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.

കടലില്‍ മരിക്കാതിരിക്കാന്‍ ഇനിയും കരയില്‍ പ്രതിഷേധിക്കേണ്ടി വരരുത്; നന്തിയിലെ മത്സ്യത്തൊഴിലാളി റസാഖിന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ മുനീർ അഹമ്മദ് എഴുതുന്നു

കഴിഞ്ഞ ദിവസം എന്റെ നാടായ നന്തിയിലുണ്ടായ ഒരു അപകടത്തെ കുറിച്ചാണ്. നന്തി, കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു സുഹൃത്തുക്കള്‍. പീടികവളപ്പില്‍ റസാഖും, തട്ടാന്‍കണ്ടി അഷ്‌റഫും. കടലിന്റെ ഊരില്‍, കടല് കണ്ട്, കടലിരമ്പം കേട്ട് വളര്‍ന്നവരാണ് രണ്ടു പേരും. മത്സ്യബന്ധനത്തില്‍ അനുഭവവും അറിവുകളും ഉള്ളവര്‍. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും കണ്ടു തോണിയിറക്കിയ

നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ഗതാഗത തടസ്സം

നന്തിബസാര്‍: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിരുന്നത്. എതിര്‍വശത്തുള്ള വാഹനങ്ങള്‍ മുചുകുന്ന് പുറക്കാട് റോഡ് വഴി കടത്തിവിടുകയാണ്.