Tag: Naduvathur

Total 15 Posts

നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു; കടയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു

കീഴരിയൂര്‍: നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു. നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപം ഓപണ്‍ ബേക്‌സ് ഹോട്ട് ആന്റ് കൂള്‍ എന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് മനസിലായത്. കടയിലെ നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അസി. സ്റ്റേഷൻ ഓഫിസർ പി.എം.അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

കുറുമയിൽ താഴ വാഴക്കതാഴ കഞ്ഞാമിന അന്തരിച്ചു

നടുവത്തൂർ : കുറുമയിൽ താഴ വാഴക്കതാഴ കഞ്ഞാമിന അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുഞ്ഞായൻ കുട്ടി കാവും വട്ടം. മകൻ: പരേതനായ വി.ടി.മൊയ്തി. സഹോദരങ്ങൾ: അസ്സൈനാർ, അബ്ദുള്ള,  പരേതരായ മൊയ്‌തീൻ കുട്ടി, കലന്തർ, പരീച്ചി, ആയിഷ മരുമകൾ: ഫാത്തിമ മാവട്ട്

പഠനത്തിനിടെ അല്‍പം വിശ്രമിക്കാം; വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ക്കായി തനതിടം നിര്‍മ്മിച്ച് എന്‍.എസ്.എസ് യൂണിറ്റ്

നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് കുട്ടികള്‍ക്കായി നിര്‍മ്മിച്ച തനതിടം (വിശ്രമ കേന്ദ്രം) ഹെല്‍ത്ത് കോര്‍ണര്‍ എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍ സരാഗ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി സ്വാഗതം പറഞ്ഞു.

കര്‍ക്കിടക മാസത്തോടനുബന്ധിച്ച് രാമയണ പ്രശ്‌നോത്തരി മത്സരവുമായി നടുവത്തൂര്‍ അരീക്കര പരദേവതാ ക്ഷേത്രം

നടുവത്തൂര്‍: അരീക്കര പരദേവതാ ക്ഷേത്രത്തില്‍ കര്‍ക്കിടമാസത്തോടനുബന്ധിച്ച് നടന്ന രാമായണ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും ക്ഷേത്രത്തില്‍ വച്ചു നടന്നു. 30 ദിവസങ്ങളിലായി ചോദിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് മത്സരം. മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി നടക്കാവില്‍ ദേവകി അമ്മയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഉപഹാരത്തിന് അനിരുദ്ധ് സുരേഷ് അനന്തപുരിയും രണ്ടാം

ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ ബോധവത്കരണവുമായി ശ്രീവാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

നടുവത്തൂര്‍: ശ്രീ വാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവത്തൂര്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് കോഡിനേറ്ററും പൊളിറ്റിക്‌സ് അധ്യാപകനുമായ കെ.പി.വിനീത് യുദ്ധവിരുദ്ധ ക്ലാസ് എടുത്തു. എന്‍.എസ്.എസ് ലീഡര്‍മാരായ അഞ്ജനാ സുരേഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.കെ.ജാസിം അധ്യക്ഷത വഹിച്ചു. സായന്ത് നന്ദി പറഞ്ഞു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന കെ.കെ.രാധ അന്തരിച്ചു

നടുവത്തൂര്‍: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എന്‍.എച്ച്.എം-ആര്‍.ബി.എസ്.കെ നഴ്‌സ് ആയിരുന്ന കെ.കെ.രാധ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: മണി നടമല്‍. മക്കള്‍: റജിന്‍ മണി (സ്റ്റാഫ് നേഴ്‌സ്, ബേപ്പൂര്‍ ഫിഷറീസ്, മറൈന്‍ ആംബുലന്‍സ്), നേഹ മണി. പരേതനായ കോട്ടക്കുന്നുമ്മല്‍ ആണ്ടിയുടെയും പാഞ്ചാലിയുടെയും മകളാണ്. സഹോദരങ്ങള്‍: വിനോദന്‍, ലീല, ദേവി, ശാന്ത, പ്രേമ, ഉഷ, റീന, മിനി. മരുമകന്‍:

മധുരവും ബലൂണുകളും പഠനോപകരണങ്ങളും, കൈനിറയെ സമ്മാനങ്ങളുമായി കുട്ടികള്‍; പ്രവേശനോത്സവം കീഴരിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടുവത്തൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍

നടുവത്തൂര്‍: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടുവത്തൂര്‍ ഈസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍കുമാര്‍ അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് ഭൂപേഷ് സി.എം, സ്‌കൂള്‍ മാനേജര്‍ എം.എം. ബാലകൃഷ്ണന്‍, ബി.ആര്‍.സി ട്രെയ്‌നര്‍ രജിത എന്നിവര്‍ സംസാരിച്ചു. ‘രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം

നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്ക്; നാലുകോടിയുടെ ഭരണാനുമതി

നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. നബാഡ് ഫണ്ടില്‍ നിന്നും നാലുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. എം.എല്‍.എ നല്‍കിയ അഭ്യര്‍ത്ഥനയില്‍ സ്‌കൂള്‍ സര്‍ക്കാര്‍

മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്

കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ

‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും