Tag: Nadapuram

Total 49 Posts

കല്യാണ ആഘോഷം അതിരുവിട്ടു, കല്ലാച്ചിയിൽ പൊതു​ഗതാ​ഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു; കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: കല്ലാച്ചിയിൽ പൊതു​ഗതാ​ഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു. കല്ലാച്ചി- വളയം പൈപ്പ് ലൈൻ റോഡിലാണ് അപകടകരമായ രീതിയിൽ പടക്കങ്ങൾ പൊട്ടിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം. നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ വധു ഗൃഹത്തിൽ നിന്ന് കുരുന്നം കണ്ടി മുക്കിലെ വരൻ്റെ വീട്ടിൽ വിവാഹ സംഘം മടങ്ങി എത്തിയ ഉടൻ ആണ് റോഡിൽ വാഹനങ്ങൾ

പെരുന്നാൾ ആഘോഷം; കാറിനുള്ളിൽ നിന്നും പടക്കം പൊട്ടി നാദാപുരത്ത് രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകർന്നു

നാദാപുരം: പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. നാദാപുരത്തുണ്ടായ സംഭവത്തില്‍ കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച്‌ റോഡിലേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.

ഒരു ഷര്‍ട്ട് രണ്ടുപേര്‍ക്ക് ഇഷ്ടമായി, പിന്നെ നടന്നത് പൊരിഞ്ഞതല്ല്; സംഭവം നാദാപുരത്ത്

നാദാപുരം: ഒരു ഷര്‍ട്ട് രണ്ട് പേര്‍ക്ക് ഇഷ്ടമായാല്‍ എന്ത് സംഭവിക്കും? ഒന്നുകില്‍ ഏതെങ്കിലും ഒരാള്‍ എടുക്കും, അല്ലെങ്കില്‍ അതേപോലൊന്ന് വേറെയുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും കിട്ടും. പക്ഷേ നാദാപുരത്ത് ഇതൊന്നുമല്ല സംഭവിച്ചത്, കൂട്ടതല്ലാണ്. നാദാപുരം- കല്ലാച്ചി റോഡില്‍ സ്വകാര്യ ക്ലിനിക്കിന് മുന്നിലായി തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ഷര്‍ട്ടിന്റെ പേരിലുള്ള കൂട്ടത്തല്ല്. ഷര്‍ട്ടെടുത്ത യുവാക്കള്‍ മാത്രമല്ല ഒപ്പമുണ്ടായിരുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

നാദാപുരത്ത് ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ ഇരുപത്തിരണ്ടുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

നാദാപുരം: നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനുമായി ഒന്നരവര്‍ഷം മുമ്പാണ് ഫിദയുടെ വിവാഹം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭര്‍തൃവീട്ടില്‍ നിന്നും തൂണേരിയിലെ

നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവം; നടപടിയെടുത്ത് നാദാപുരം പൊലീസ്, ഒരു കാര്‍ കസ്റ്റഡിയില്‍

വടകര: നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. കാറിന്റെ ഡ്രൈവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരിക്കുകയാണ്. വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വര്‍ണ പുക പടര്‍ത്തി അപകട യാത്ര നടത്തിയത്. ഒരു കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും

പച്ച, റോസ്, മഞ്ഞ… വാഹനത്തിന് ചുറ്റും പുകയോട് പുക; നാദാപുരത്ത് യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ച് റോഡില്‍ കാറുമായി യുവാക്കളുടെ ‘ആഘോഷയാത്ര’

വടകര: നാദാപുരത്ത് കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഫാന്‍സി കളര്‍ പുക പടര്‍ത്തിയാണ് ഇവര്‍ വാഹനവുമായി പോയത്. പിറകെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. പിന്നിലെ വാഹനങ്ങള്‍ക്ക്

വയറിളക്കവും ഛര്‍ദ്ദിയും; നാദാപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

നാദാപുരം: നാദാപുരത്ത് വയറിളക്കവും ചര്‍ദ്ദിയും ബാധിച്ച് പതിനാലുകാരി മരിച്ചു. വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ത്ഥ. ഛര്‍ദ്ദിയും വയറിളക്കവും കാരണം രണ്ടുദിവസമായി തലശ്ശേരിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് മരണം സംഭവിച്ചത്. വളരയം ഗവണ്‍മെന്റ് ഹയര്‍

‘വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നു’; ഡിസിസി പ്രസിഡന്റിന് കത്ത് കെെമാറി നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്

നാദാപുരം: വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് കോൺ​ഗ്രസ് ജില്ലാ നേതൃത്വത്തിന് കെെമാറി നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാറിനാണ് രാജിവെക്കുന്നതായി ഉള്ള കത്ത് കൈമാറിയത്. തനിക്ക് നേരെ വന്നത് വ്യാജ ആരോപണമാണ്. എന്നാൽ ധാർമികതയുടെ പേരിൽ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ

കൂണ്‍ കഴിച്ചു, പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും; നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

നാദാപുരം: നാദാപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി മൊട്ടോല്‍ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നാലുപേരു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന്‌ റീജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍

പുറമേരിയില്‍ പട്ടാപ്പകൽ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസ്‌; അയല്‍വാസിയായ യുവാവ് പിടിയില്‍

നാദാപുരം: പുറമേരിയില്‍ പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പുറമേരി സ്വദേശിയും അയല്‍വാസിയുമായ നെടുമ്പരക്കണ്ടിയില്‍ പ്രജീഷ്(36) ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുറമേരി ടൗണിന് സമീപത്തെ മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്‌. വൈകിട്ട് നാല് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും അലക്കുകയായിരുന്നു