Tag: Mumbai
സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും തകര്‍പ്പന്‍ പ്രകടനം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി വിജയം
കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് അട്ടിമറി ജയം. കരുത്തരായ മുംബൈയെ 43 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ഉയര്‍ത്തിയ 234 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 191 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 49 പന്തില്‍ പുറത്താവാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. മുംബൈയിലെ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. പരേതനായ കെ.വി.പ്രകാശന്റെയും വസന്തയുടെയും മകളാണ്. സഹോദരി സ്വപ്‌ന ബിജു. സംസ്‌കാരം മുംബൈയില്‍ നടക്കും. English Summary: Glenmark Pharmaceuticals Assistant Manager Muchukunnu Chathoth Sonal Prakash Passed Away in Mumbai.