Tag: Muchukunnu
എത്തിയത് രണ്ടുപേര്‍, കടയ്ക്കുള്ളിലേക്ക് കടന്നതിന് പിന്നാലെ എല്ലായിടവും തിരഞ്ഞു; മുചുകുന്ന് കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍
മുചുകുന്ന്: മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ടുപേര്‍ പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ച മുറിയില്‍ കയറുന്നതും പരിശോധന നടത്തുന്നതുമാണ് ദൃശ്യത്തിലുള്ളത്.. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഫ്രഷ് മാര്‍ട്ടെന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് സൂക്ഷിക്കുന്ന മുറിയിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതിനുള്ളില്‍ മറ്റൊരു മുറിയിലാണ് മറ്റു സാധനങ്ങളുണ്ടായിരുന്നത്.
മുചുകുന്ന് ഗവ.കോളേജില്‍ വര്‍ഷങ്ങള്‍ക്കുശേഷം യു.ഡി.എസ്.എഫിന് ജനറല്‍ സീറ്റുകളടക്കം നാലുസീറ്റ് വിജയം; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം
മുചുകുന്ന്: എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം. എസ്.എഫ്.ഐ ആധിപത്യം പുലര്‍ത്തിയിരുന്ന കോളേജില്‍ വര്‍ഷങ്ങള്‍ക്കുശേഷം നാലു സീറ്റുകളില്‍ യു.ഡി.എസ്.എഫ് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. കോളേജിന് പുറത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന സമിതി അംഗം
കൊയിലാണ്ടിയ്ക്ക് അഭിമാനമായി മുചുകുന്ന് സ്വദേശിയായ ‘ജിമ്മന്‍’; നാച്വറല്‍ മിസ്റ്റര്‍ കേരള 2024 കൊടുങ്ങല്ലൂരില്‍ ഒന്നാമതെത്തി അരുണ്‍കുമാര്‍
കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമാകുകയാണ് മുചുകുന്ന് സ്വദേശിയായ അരുണ്‍കുമാറെന്ന ബോഡി ബില്‍ഡര്‍. നാച്വറല്‍ മിസ്റ്റര്‍ കേരള 2024 കൊടുങ്ങല്ലൂര്‍ എന്ന പദവിയാണ് ഇത്തവണ അരുണ്‍കുമാര്‍ നേടിയെടുത്തത്. നേരത്തെ മിസ്റ്റര്‍ സൗത്ത് ഇന്ത്യയില്‍ രണ്ടാം സ്ഥാനവും മിസ്റ്റര്‍ കാലിക്കറ്റ് പദവിയും അരുണ്‍ നേടിയിരുന്നു. മുചുകുന്നില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന അരുണിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെല്ലാം. ബോഡി
”ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്” പാരാ ബാഡ്മിന്റണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളി മെഡലിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന മുചുകുന്ന് സ്വദേശി കെ.ടി.നിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
ജിന്‍സി ബാലകൃഷ്ണന്‍ മുചുകുന്ന്: ഉഗാണ്ടയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേട്ടവുമായി മുചുകുന്ന് സ്വദേശി കെ.ടി.നിതിന്‍ (കുട്ടു). സിംഗിള്‍സിലും ഡബിള്‍സിലും നിതിന്‍ വെള്ളി നേടി. കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലാണ് നിതിന്‍ ഈ നേട്ടം കൊയ്യുന്നത്. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗ്രൂപ്പ് മത്സരിച്ച ഏക മലയാളിയാണ് നിതിന്‍. ബ്ലൈന്റ് കാറ്റഗറിയില്‍
രോഗികള്‍ക്ക് ധനസഹായവും 130 വീടുകള്‍ക്ക് പെരുന്നാള്‍ കിറ്റും; മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ട് കൈമാറി
മുചുകുന്ന്: മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ട് കൈമാറി. മൊകേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ രോഗികള്‍ക്കുള്ള ധനസഹായവും നൂറ്റി മുപ്പതോളം വീടുകള്‍ക്കുള്ള പെരുന്നാള്‍ കിറ്റും രണ്ട് കുടുംബത്തിന് ആടിനെയും കൈമാറി. തൊടുപോയില്‍ മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി സാലിം മുചുകുന്ന് ഉദ്ഘാടനം
കനാല്‍ വെള്ളം വൈകുന്നു; മുചുകുന്ന് ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം, നാട്ടുകാര്‍ പ്രതിഷേധത്തില്‍
മുചുകുന്ന്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ കീഴില്‍ വരുന്ന മുചുകുന്ന് ഭാഗത്ത് കനാല്‍ തുറക്കാത്തത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുന്നു. മുചുകുന്ന്, പുളിയഞ്ചേരി ഭാഗങ്ങളിലാണ് വെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്. പല സ്ഥലത്തും വയലും കിണറും വറ്റിവരണ്ട അവസ്ഥയിലാണ്. കനാല്‍വെള്ളം പ്രതീക്ഷിച്ച് പച്ചക്കറികളും വാഴയും മറ്റും കൃഷി ചെയ്ത കര്‍ഷകര്‍ വെള്ളമെത്താത്തതു കാരണം
പാവപ്പെട്ട രോഗികള്‍ക്ക് തുണയാകാന്‍ മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട് മുസ്‌ലിം ലീഗ്
മുചുകുന്ന്: മുചുകുന്ന് നോര്‍ത്ത് ശാഖ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കമായി. നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കുന്നത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നാട്ടിലെ പാവപെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ്. ഈ വര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എം.ടി മമ്മദില്‍ നിന്നും കമ്മറ്റി ചെയര്‍മാന് പി.എം.വി
ഓര്‍മ്മകളില്‍ മനോജ് കെ.ജയന്‍ ഇന്ന് ‘കുട്ടന്‍ തമ്പുരാനായിരുന്നു’; മൂന്ന് പതിറ്റാണ്ടിനുശേഷം വീണ്ടും മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ താരമെത്തിയപ്പോള്‍- വീഡിയോ കാണാം
കൊയിലാണ്ടി: എത്ര പ്രായമുള്ളവരെയും ഓര്‍മ്മകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചെറുപ്പക്കാരാക്കും, യൗവ്വനത്തിന്റെ കരുത്തും കഴിവുമൊക്കെയുള്ള ആ മനോഹര വര്‍ഷങ്ങളിലേക്ക്. മൂന്നുപതിറ്റാണ്ടിനുശേഷം മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെത്തിയ സിനിമാതാരം മനോജ് കെ.ജയനും ഓര്‍മ്മകളിലൂടെ അത്തരമൊരു യാത്ര പോയിരിക്കുമെന്ന് ഉറപ്പാണ്. മനോജ് കെ.ജയന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന് ചവിട്ടിനിന്നത് മുചുകുന്നിന്റെ മണ്ണിലായിരുന്നു. 1992ല്‍
കോവിഡ് കവര്‍ന്ന മുചുകുന്നിലെ സാബൂട്ടന്റെ കുടുംബം ഇനി താമസിക്കുക ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നല്‍കിയ പുതിയ വീട്ടില്‍; താക്കോല്‍ കൈമാറി കെ.കെ.ശൈലജ ടീച്ചര്‍
മുചുകുന്ന്: ആശ്രിതരെ കോവിഡ് കവര്‍ന്നെടുത്തതോടെ നിരാലംബരായ കുടുംബത്തിന് മുചുകുന്നിലെ ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ശൈലജ ടീച്ചര്‍ സാബുവിന്റെ അമ്മ സരസയ്ക്ക് താക്കോല്‍ കൈമാറി. സാബുവിന് പുറമേ അച്ഛന്‍ ചെറുവാനത്ത് മീത്തല്‍ ബാബുവിനെയും കോവിഡ് കവര്‍ന്നിരുന്നു. സരസയും ആരോഗ്യപ്രശ്നങ്ങളുള്ള മകന്‍ രാഹുലും അച്ഛമ്മയും
ഭര്‍ത്താവിനെയും മകനെയും ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ് കവര്‍ന്നെടുത്തു; നിരാലംബരായ കുടുംബത്തിന് വീടൊരുക്കി മുചുകുന്നിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മാതൃക
മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ട ചെറുവാനത്ത് മീത്തല്‍ ബാബുവിന്റെ അമ്മയും ഭാര്യ സരയും ആരോഗ്യപ്രശ്‌നങ്ങളുള്ള മകന്‍ രാഹുലും അടങ്ങുന്ന കുടുംബത്തിനുവേണ്ടിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുവെച്ചു നല്‍കിയത്. ബാബു മരിച്ച് ഒരുമാസത്തിനുള്ളില്‍ മകന്‍ സാബു എന്നു വിളിക്കുന്ന ശ്രീരാഗിനെയും കോവിഡ് കവര്‍ന്നെടുത്തിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ശ്രീരാഗ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ശ്രീരാഗിന്റെ വിയോഗത്തോടെ ഇനി എങ്ങനെ മുന്നോട്ടുപോകും