Tag: MSF

Total 14 Posts

വിദ്യാര്‍ത്ഥികള്‍ക്കായുള്ള എം.എസ്.എഫിന്റെ ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് നല്‍കുന്ന ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുന്‍ പ്രസിഡന്റ് മര്‍ഹൂം അഡ്വ. ഹബീബ് റഹ്മാന്റെ സ്മരണാര്‍ത്ഥമുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പാണ് ഇത്. വിവിധ വിദ്യാഭ്യാസ മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് കൈത്താങ്ങായാണ് സ്‌കോളര്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. 2022-23 അധ്യയനവര്‍ഷം രണ്ട് കോടി

മുസ്‌ലിം ലീഗ് പിന്നിട്ട കാലടികളിലൂടെയൊരു നടത്തവും മുചുകുന്നിന്റെ പുതിയാപ്ല തക്കാരത്തെ കടത്തിവെട്ടുന്ന തക്കാരവും; എം.എസ്.എഫിന്റെ ഏകദിന ക്യാമ്പ് ഡിസംബര്‍ പത്തിന് അകലാപ്പുഴയുടെ തീരത്ത്

നന്തി ബസാര്‍: മുടാടി പഞ്ചായത്ത് എം.എസ്.എഫ് മുചുകുന്ന് നോര്‍ത്ത ശാഖ ആതിഥേയത്വം വഹിക്കുന്നു ഏകദിന ക്യാമ്പ് നടത്തുന്നു. ഡിസംബര്‍ 10ന് അകലാപ്പുഴയുടെ തീരത്താണ് പരിപാടി. മുസ്ലീം ലീഗ് എന്ന പ്രസ്ഥാനം പിന്നിട്ട കാലടികളിലൂടെയൊരു നടത്തവും, മുചുകുന്നിന്റെ പുതിയാപ്ല തക്കാരത്തെ കടത്തി വെട്ടുന്ന തക്കാരവും അതിലുപരിയായി എക്കാലവും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി അനുഭവങ്ങളുമായിരിക്കും അകലാ പുഴയുടെ

‘വിദ്യാർത്ഥികളുടെ അവകാശങ്ങൾ കവർന്നെടുത്താൽ ശക്തമായ സമരം’; ഒ.ബി.സി സ്കോളർഷിപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോസ്റ്റ് ഓഫീസ് മാർച്ച്

കൊയിലാണ്ടി: ഒ.ബിസി പ്രീമെട്രിക് സ്കോളർഷിപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാവപ്പെട്ട ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നടപടികൾ ഇനിയും തുടർന്നാൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് മാർച്ച് ഉദ്ഘാടനം

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം