Tag: Motor Vehicle Department

Total 6 Posts

കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകൾ നിർത്തലാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ ആലോചന. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്.

”ഉറക്കം വന്നാല്‍ ലക്ഷ്യം എത്ര എടുത്താണെങ്കിലും ഉറങ്ങുക, റിസ്‌ക് എടുക്കരുത്”; ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: യാത്ര വേളയില്‍ ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയത് കാരണം കഴിഞ്ഞദിവസമടക്കം അപകടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് മോട്ടോര്‍വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കിലൂടെയാണ് മോട്ടോര്‍

പുതിയ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്; സ്ഥിരമായ മേൽവിലാസം എന്ന ചട്ടത്തിന് മാറ്റം, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്. കേരളത്തിൽ മേൽവിലാസമുള്ള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. സ്ഥിരമായ മേൽവിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. വാഹനം ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. ഹൈക്കോടതി

സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)

കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര

ചേട്ടാ, ഒരു ലിഫ്റ്റ് തരാമോ?, ഇനി ചോദിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കണേ; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം എന്ന മുന്നറിയിപ്പുമായി കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റ്

കോഴിക്കോട്: ബസ് നിർത്താതെ പോകുമ്പോഴും, ബസ്സുകൾ കുറവുള്ള റൂട്ട് ആണെങ്കിലും, താമസിച്ചു പോയാലും ഒടുവിൽ നമുക്ക് ഒരേ ഒരു വഴിയേയുള്ളു… ചേട്ടാ, ഒരു ലിഫ്റ്റ്. ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണെങ്കിലും വേറെ വഴിയില്ലാതെ നമ്മൾ ചാടിക്കയറും. കുട്ടികളെന്നോ പ്രായമെന്നോ ഒരു വ്യത്യാസവുമില്ലാതെ നമ്മൾ ചെയ്യുന്ന കാര്യമാണ് ഈ ലിഫ്റ്റ് ചോദിക്കൽ. എന്നാൽ അപരിചതരോട് ലിഫ്റ്റ് ചോദിക്കുന്നത്

മത്സരയോട്ടത്തിന് ഒടുവില്‍ അപകടം; കോഴിക്കോട് രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസല്‍, സ്‌കൈലാര്‍ക്ക് എന്നീ ബസ്സുകള്‍ക്കാണ് പിടിവീണത്. രണ്ട് ബസ്സുകളുടെയും ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മത്സരയോട്ടത്തിനിടെ ബസ്സുകള്‍