Tag: motor vehicle adalat

Total 2 Posts

കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകൾ നിർത്തലാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ ആലോചന. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്.

ഡ്രൈവിംഗ് ലൈസൻസിന്മേൽ അയോഗ്യത കൽപ്പിക്കപ്പെട്ട കേസുകൾ, നികുതി സംബന്ധമായ വിഷയങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ; പ്രശ്നം എന്തുമാവട്ടെ… മന്ത്രി എത്തുന്നു, നിങ്ങളുടെ പരാതി കേൾക്കാൻ; കൊയിലാണ്ടി സബ് ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ രജിസ്റ്റർ ചെയ്യാം; കൂടുതൽ വിവരങ്ങൾ അറിയാം

കൊയിലാണ്ടി: മന്ത്രി എത്തുന്നു, നിങ്ങളുടെ പരാതി കേൾക്കാൻ. ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കാനാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എത്തുന്നത്. ദീർഘ കാലമായി തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ, ഡ്രൈവിംഗ് ലൈസൻസിന്മേൽ അയോഗ്യത കൽപ്പിക്കപ്പെട്ട