Tag: moodadi

Total 95 Posts

തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ഗ്യാസ്, കെട്ടിട വില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ മൂടാടി പഞ്ചായത്ത് സമ്മേളനം

മൂടാടി: തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ഗ്യാസ് വിലവര്‍ദ്ധനവ്, കെട്ടിട നിര്‍മാണ സാമഗ്രഹികളുടെ വിലവര്‍ദ്ധനവ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സി.ഐ.ടി.യു) മൂടാടി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കാത്തതിലും സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. സമ്മേളനം കെ.പി.മനോജ് നഗറില്‍ (നന്തിസഹകരണ ബാങ്ക് ഓഡിറ്റോറിയം) രാമന്‍ എം.ടി.കെയുടെ അഡ്യക്ഷതയില്‍

പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി

കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയത്. മൂടാടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത്. മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂടാടി പഞ്ചായത്ത് ലഹരി നിർമ്മാർജ്ജന സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊയിലാണ്ടി: മദ്യനയം ഉദാരമാക്കുന്ന കേരള സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. നന്തിയിൽ വച്ചാണ് കത്തയച്ചത്. അഹമദ് ഫൈസി കടലൂരിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഉസ്സൈൻ കമ്മന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലത്തീഫ് കവലാട്, റഷീദ് മണ്ടോളി, സജ്ന പിരിശത്തിൽ, ടി.കെ.നാസ്സർ, കുരളി കുഞ്ഞമ്മദ്,

വിദ്വേഷ പ്രസംഗം: കൊയിലാണ്ടിയിലും മൂടാടിയിലും പി.സി.ജോർജ്ജിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ

  കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളത്തിൽ പി.സി.ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കൊയിലാണ്ടിയിലും മൂടാടിയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂടാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.   പി.സി ജോർജ്ജിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമിട്ട് മൂടാടി പഞ്ചായത്ത്

മൂടാടി: പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മൂടാടിയില്‍ തുടക്കമായി. മൂന്നാം വാര്‍ഡിലെ എളമ്പിലാട് വയലില്‍ ജവാന്‍ കൃഷിക്കൂട്ടത്തിന്റെ നെല്‍കൃഷിക്ക് വിത്തിട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. [ad1] പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.