Tag: Moodadi Grama Panchayath
സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി
കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി
കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി
കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ
‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ
കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി. രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു,
അവരുടെ പഠനം ഇനി ഹൈടെക് ആകും; മൂടാടി പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 5.5 ലക്ഷം രൂപ ചെലവഴിച്ച് 18 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ലാപ്ടോപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി.അഖില അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ.ഭാസ്കരൻ, എം.കെ.മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ റഫീഖ്
മൂടാടി പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം, ജനങ്ങൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഇവ
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യം, മൃഗസംരക്ഷണം, കൃഷിവകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. എലിപ്പനിക്കെതിരെ പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡുകളിൽ ആശാ വർക്കർമാരുടെ നേത്യത്വത്തിൽ ഫീവർ സർവേ തുടങ്ങി. രോഗലക്ഷണമുള്ളവർ മൂടാടി കുടുംബാരോഗ്യ
മൂടാടിയില്‍ രാത്രി കാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിടിവീഴും; പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജം
മൂടാടി: ഗ്രാമപഞ്ചായത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് നൈറ്റ് സ്‌ക്വാഡിന് രൂപം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ മൂടാടിയില്‍ രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീരീഷ്
പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്
കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്
ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത
എല്ലാവിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും സേവനം, സൗജന്യ മരുന്ന് വിതരണവും; നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായി മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യമേള
മൂടാടി: ഗ്രാമപഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി അലോപ്പതി ആയുര്‍വേദം ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ പരിശോധന ക്യാമ്പ് നടത്തി. ദന്ത പരിശോധന, സൗജന്യ മരുന്ന് വിതരണം, ജീവിത ശൈലീ രോഗ നിര്‍ണയം എന്നിവയും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് -കുടുംബശ്രീ പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ ഒരുക്കി. മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍
മൂടാടിയില്‍ 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തില്‍ പങ്കുചേര്‍ന്ന് കുട്ടികളും; നേരിടുന്ന പ്രശ്‌നങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ച് മൂടാടിയിലെ കുരുന്നുകള്‍
മുടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്നു. വിവിധ വാര്‍ഡുകളില്‍ നിന്ന് വന്ന കുട്ടികളാണ് ഗ്രാമസഭയില്‍ ഒത്തു ചേര്‍ന്നത്. കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അവര്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു. 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. പൊതുഗ്രാമസഭകള്‍ പുര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നത്. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഗ്രാമസഭ ഉദ്ഘാടനം