Tag: Moodadi Grama Panchayath
സംരംഭകരായ വനിതകള്‍ക്ക് ആദരം; മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
മൂടാടി: വനിതകള്‍ക്ക് വ്യത്യസ്തമായ അവാര്‍ഡുകള്‍ നല്‍കി മലബാര്‍ കോളേജിലെ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ്. കഴിഞ്ഞ ദിവസം മൂടാടി ഗ്രാമ പഞ്ചായത്തിലെ അനവധി സംരംഭകരില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച വനിതാ സംരംഭകയായ റെയ്ഹാനത് (she fit fitness studio) അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ മറ്റു സംരംഭകരായ റംല (pathu’s pi-ckle), സബിത (ornamental fish culture), ശാന്ത
തോട് നിര്‍മ്മിച്ചതും പാഴ്‌ച്ചെടികളും പുല്ലും നീക്കം ചെയ്തതും തുണച്ചു; മൂടാടിയിലെ ചാക്കര പാടശേഖരം വിളഞ്ഞത് നൂറുമേനി
മൂടാടി: ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. തരിശ് രഹിത ചാക്കര പാടം എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് 25 വര്‍ഷമായി തരിശായി കിടക്കുന്ന പാടം കതിരണിഞ്ഞത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്‌ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും
ചൂട് കുറയ്ക്കാന്‍ ഹീറ്റ് ആക്ഷന്‍ പദ്ധതിയുമായി മൂടാടി പഞ്ചായത്ത്
മൂടാടി: ചൂട് കുത്തനെ കൂടുമ്പോള്‍ പരിഹാരം തേടി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷന്‍ പദ്ധതി തയാറാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഹീറ്റ് ആക്ഷന്‍ പദ്ധതി തയാറാക്കുന്നത്. അന്തരിക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് ഏതൊക്കെ വിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന ആലോചനയാണ് പദ്ധതിയിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല അടിസ്ഥാനത്തില്‍
മൂടാടിയുടെ കേരസൗഭാഗ്യ പദ്ധതി കര്‍ണാടകയിലും ചര്‍ച്ചയാവുന്നു; നാളികേര കൃഷിയേയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളികളെയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് കന്നട മാസികയില്‍ ലേഖനം
മൂടാടി: ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേരസൗഭാഗ്യ പദ്ധതിക് കര്‍ണാടകയില്‍ പ്രചാരം. കന്നട ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ഷിക മാസികയിലാണ് മൂടാടി പഞ്ചായത്ത് കേര കര്‍ഷകരെ സഹായിക്കാന്‍ തേങ്ങ പറിക്കാന്‍ പകുതി വേതനവും തൊഴിലാളികളെയും നല്‍കുന്ന പദ്ധതിയെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. കേരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് കേരസൗഭാഗ്യ. ഒരേ സമയം നാളികേര കൃഷിയെയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളിയെയും ചേര്‍ത്ത് നിര്‍ത്തുന്ന
കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അംഗനവാടികളുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞു; വികസനത്തിന്റെ കേരള മാതൃകകള്‍ അത്ഭുതപ്പെടുത്തിയെന്ന് മൂടാടിയിലെത്തിയ മേഘാലയന്‍ പ്രതിനിധികള്‍
മൂടാടി: വികസനത്തിന്റെ കേരള മാതൃകകള്‍ പഠന വിധേയമാക്കാന്‍ വന്ന മേഘാലയന്‍ പ്രതിനിധികള്‍ ഇന്ന് ഗ്രാമപഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ അംഗന്‍വാടി – കുടുംബാരോഗ്യ കേന്ദ്രം – പുറക്കല്‍ പാറക്കാട് ഗവ. എല്‍.പി.സ്‌കൂള്‍ കൃഷിഭവന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. അംഗന്‍വാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ അധുനികവല്‍കരിക്കുന്നതില്‍ ഗ്രാമപഞ്ചായത് വഹിക്കുന്ന പങ്ക്, പോഷകാഹാര വിതരണം, ഗര്‍ഭിണികള്‍ – മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു നല്‍കുന
”സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കി”; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മൂടാടിയില്‍ തുടക്കമിട്ട് മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്
മൂടാടി: മൂടാടി ടൗണിനെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇടപെടുന്ന ഒരാളുണ്ട്, ടൗണിലെ മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്. മൂടാടി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് ശ്രീരാഗാണ്. സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മസേനക്ക് നല്‍കിയാണ് ശ്രീരാഗ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മൂടാടി അങ്ങാടിയില്‍
പോഷകസമൃദ്ധമായ തവിട് കളയാത്ത അരി ഇനി മൂടാടിയില്‍ ലഭിക്കും; ജവാന്‍ കാര്‍ഷിക ഗ്രൂപ്പിന്റെ നെല്‍കൃഷി വിളവെടുത്തു
മൂടാടി: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കുമെല്ലാം പോഷകസമൃദ്ധമായ അരി ഇനി മൂടാടിയില്‍ ലഭിക്കും. മൂടാടിയിലെ ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് കൃഷി ചെയ്ത നെല്ലില്‍ നിന്നുള്ള തവിട് കളയാത്ത അരിയാണ് വിപണിയിലെത്തുന്നത്. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലാണ് ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് നെല്‍കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്ത് ക്യഷി ഭവന്‍ മുഖേന നല്‍കിയ ജ്യോതി നെല്‍വിത്ത് ഉപയോഗിച്ചാണ്
ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണം; കേന്ദ്രമന്ത്രിക്ക് മുമ്പാകെ ആറ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ജനകീയ കമ്മിറ്റി
കൊയിലാണ്ടി: ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് മുമ്പാകെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി. മൂടാടി പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും റസിഡന്‍സ് അസോസിയേഷനും വ്യാപാരികളും പ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റിയാണ് സംയുക്തമായി
തൊഴിലാളികള്‍ക്ക് വേതനയിനത്തില്‍ മാത്രം ചെലവഴിച്ചത് ഏഴ് കോടിരൂപ; തൊഴിലുറപ്പ് പദ്ധതിയില്‍ പന്തലായനി ബ്ലോക്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മികച്ച പ്രകടനവുമായി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: തൊഴിലുറപ്പ് പദ്ധതിയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം ഏഴ് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഇതില്‍ 7 കോടി രൂപയും തൊഴിലാളികള്‍ക്ക് വേതനമായി നില്‍കിയതാണ്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പന്തലായനി ബ്ലോക്കില്‍ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നേരിടിയിരിക്കുകയാണ് മൂടാടി. 1621
പാട്ടും മിമിക്രിയും കരോക്കെയുമായി ബോട്ടുകളില്‍ അവര്‍ ഒത്തുകൂടി; പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ആസ്വാദ്യകരമായ അനുഭവമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമൊരുക്കിയ കുടുംബ സംഗമം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപ്പുഴ ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര ബോട്ടുകളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. പാലിയേറ്റീവ് പരിചരണത്തില്‍പ്പെട്ടവരെയും കൂട്ടിരിപ്പുകാരെയും ആശാ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ തന്നെ അവരവരുടെ വീടുകളില്‍ നിന്നും കുടുംബ സംഗമത്തിലേക്ക് എത്തിച്ചു. കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം