Tag: monsoon
തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ലുകൾ തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയിൽ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം
കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്. വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍
മഴക്കാലം തുടങ്ങിയെന്ന് കരുതി യാത്ര പോകാതിരിക്കാന്‍ കഴിയുമോ… മഴയില്‍ കൂടുതല്‍ സുന്ദരമാകുന്ന കോഴിക്കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങള്‍ ഇതാ
മഴക്കാലത്ത് വീടിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നതാണ് സുഖം. എന്നാല്‍ മഴയത്ത് യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എന്നാല്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ്? വിഷമിക്കേണ്ട, കോഴിക്കോട് ജില്ലയില്‍ മഴക്കാലത്ത് സൗന്ദര്യമേറുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഏറ്റവും മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം. ജാനകിക്കാട് പേര് പോലെ തന്നെ സുന്ദരമായ കാടാണ് ജാനകിക്കാട്. മലയാളികളുടെ മനസില്‍
ഈ മഴക്കാലം ആശങ്കാരഹിതമാക്കാം; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണത്തിന് ആരംഭം
കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. ബാക്കിയുള്ള വാർഡുകളിൽ നാളെ മുതൽ പ്രവൃത്തി ആരംഭിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ആദിത്യ ബി.ആർ പറഞ്ഞു. ജലസ്രോതസ്സുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക,
മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി, ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയുന്നത്. അടുത്ത 4-5 ദിവസം സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത മണിക്കൂറിനുള്ളില്‍
കേരളത്തില്‍ മൺസൂൺ ഉടനെത്തും; അതിശക്തമായ മഴയെത്തുമ്പോൾ വേണം അതീവ ജാഗ്രത; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവ
കോഴിക്കോട്: സംസ്ഥാനത്ത് മണ്‍സൂണ്‍ ഉടനെത്തും. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണം. മണ്‍സൂണ്‍ ഇന്ന് എത്തുമെന്നായിരുന്നു കാലാവസ്ഥ പ്രവചനമെങ്കിലും ചിലപ്പോള്‍ വൈകാനും സാധ്യതയുള്ളതായി അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട