Tag: Missing
എറണാകുളത്തേക്കെന്ന് പറഞ്ഞ് മേപ്പയൂര്‍ സ്വദേശി ദീപക് പോയത് മംഗളൂരുവിലേക്ക്; പിന്നീട് ഗോവയില്‍, നാട്ടിലെ വിവാദങ്ങളൊന്നുമറിയാതെ ഹോട്ടല്‍ ജോലി ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം
മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്നും കാണാതായ ദീപക് കഴിഞ്ഞ ജൂണ്‍ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയത് മംഗളൂരുവിലേക്ക്. രാത്രി 10ന് ബസ്സിനാണ് മംഗളൂരുവിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെ എട്ടിന് ബസ് മാര്‍ഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്ത് 30 വരെ ഗോവയിലെ ലൈവ്ലി ഹുഡ് ഹോട്ടലില്‍
പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍
പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ
ആശ്വാസ വാർത്ത: അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി
വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ
പേഴ്‌സും സൈക്കിളും പാലത്തില്‍, പതിനേഴുകാരന്‍ പുഴയില്‍ ചാടിയതായി സംശയം; കീഴൂര്‍ തുറശ്ശേരി കടവ് പാലത്തില്‍ തിരച്ചില്‍
പയ്യോളി: പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കീഴൂര്‍ തുറശ്ശേരിക്കടവില്‍ തിരച്ചില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന്‍ മുസ്തഫയെ (17) ഇന്നലെ രാത്രി മുതലാണ് കാണാതായത്. അയിമന്‍ മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവിടെ പരിശോധിക്കുന്നത്. ഇതുവഴി നടന്നുപോയ ചില സ്ത്രീകള്‍ പാലത്തിന് സമീപത്ത് കുട്ടിയെ
തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ കാണാതായതായി പരാതി
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ ഇന്നലെ രാത്രി മുതല്‍ കാണാതായതായി പരാതി. തൊട്ടില്‍പ്പാലം കോതോട് സുഗിഷ(35)യെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ 9995422203 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽ പെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി
വടകര: പുറങ്കര ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. വലിയകത്ത് ഫൈജാസിനെ (22) യാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കടലിൽ ഇറങ്ങി മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. Summary: A 22-year-old man went missing while
കീഴരിയൂരില്‍ കാണാതായ വയോധികനെ കണ്ടെത്തി
കീഴരിയൂര്‍: കഴിഞ്ഞദിവസം കാണാതായ കീഴരിയൂര്‍ കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കണ്ടെത്തി. ഇന്ന് രാവിലെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍വെച്ചാണ് അബൂബക്കറിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. അബൂബക്കറിനെ ബന്ധുക്കള്‍ കൊയിലാണ്ടിയിലെ വീട്ടില്‍ എത്തിച്ചു.
കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
കീഴരിയൂർ: കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോരപ്ര സ്വദേശി മുതുവന അബൂബക്കറിനെയാണ് കാണാതായത്. അറുപത് വയസാണ്. കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് നാല് മണിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്. ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്.
കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ല
കീഴരിയൂര്‍: കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കാണാനില്ല. അറുപത് വയസ്സ് പ്രായമുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതായാണ് വിവരം. അതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വെള്ള മുണ്ടും കാക്കിയോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച്
പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി; നഷ്ടപ്പെട്ടത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ
പയ്യോളി: പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി. മുളിക്കണ്ടത്തിൽ (തിരുവാലയം) അശ്വന്ത് അശോകിന്റെ ഐ ഫോൺ 11 മോഡൽ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. ഡിസംബർ 11 ഞായറാഴ്ച തിക്കോടിക്കും പയ്യോളിക്കും ഇടയിൽ വച്ചാണ് ഫോൺ നഷ്ടമായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫോൺ നഷ്ടമായത് എന്നാണ് കരുതുന്നത്. ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വിലയേറിയ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.