Tag: Missing

Total 88 Posts

മേപ്പയ്യൂര്‍ മഞ്ഞക്കുളം സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിയായ വയോധികനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. മഞ്ഞക്കുളം വെങ്കല്ലുള്ള പറമ്പില്‍ ഹരിദാസനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വെള്ളമുണ്ടും ഇളംപച്ച ഷര്‍ട്ടുമാണ് ധരിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണം. 6282 888717 സുധീര്‍ ബാബു എസ്.ഐ മേപ്പയൂര്‍

കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി

കൊയിലാണ്ടി: പെരുവട്ടൂരില്‍ നിന്നും കൊയിലാണ്ടി കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി. ഏകദേശം മുക്കാല്‍ പവന്‍ തൂക്കം വരുന്ന ആഭരണമാണ് നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെരുവട്ടൂരിലെ ചെക്കോട്ടി ബസാറിലെ വീട്ടില്‍ നിന്നും കൊയിലാണ്ടി സ്റ്റാന്റുവരെ സ്‌കൂട്ടറിലും അവിടെ നിന്ന് കൊല്ലം നെസ്റ്റ് ഹെയര്‍ ഹോമിലേക്ക് വടകരയിലേക്കുള്ള സ്വകാര്യ ബസിലും

നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

നടുവണ്ണൂര്‍: നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരന്‍ ആദിദേവിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് കാണാതായതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടില്‍ നിന്നും ബൈക്കെടുത്താണ് പോയത്. ഒന്നേമുക്കാലോടെ വി.കെ.റോഡില്‍ കൂടി പോകുന്നത് സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരിലെ പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി

ഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്ത ഫോണ്‍ നമ്പറിലോ അറിയിക്കുക. അടയാള വിവരങ്ങള്‍: 160 സെ.മീ.

പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി

പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയം; പ്രദേശത്ത് തിരച്ചില്‍

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി ഇയാള്‍ പുഴയില്‍ വീണെന്ന് സംശയിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി പുഴയില്‍ ചൂണ്ടയിടുന്നവര്‍ പുഴയ്ക്ക് സമീപത്ത് ടോര്‍ച്ചുമായി നില്‍ക്കുന്ന ഇയാളെ കണ്ടിരുന്നു. പിന്നീട് എന്തോ വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് പുഴയ്ക്കരികില്‍ നിന്നും ഇയാളുടെ ടോര്‍ച്ച് കിട്ടിയിരുന്നു. രാവിലെ

ചാരനിറമുള്ള സുന്ദരിപ്പൂച്ചയെ കണ്ടിരുന്നോ? മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി

മുചുകുന്ന്: മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി. മെയ് ഒമ്പതുമുതലാണ് രണ്ടു വയസ് പ്രായമുള്ള ചാരനിറത്തിലുള്ള ലസ്സി എന്നു പേരുവിളിക്കുന്ന പൂച്ചയെ നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9020498929 എന്ന നമ്പറില്‍ അറിയിക്കുക.

കാണാതായ വാകയാട് സ്വദേശിനിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

ബാലുശ്ശേരി: ഇന്നലെ കാണാതായ വാകയാട് സ്വദേശിനിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. ബാലുശ്ശേരി-കൊയിലാണ്ടി റൂട്ടില്‍ യാത്ര ചെയ്യവേ രാത്രി 7.30യോടെയാണ് ഇവരെ കാണാതായത്. രാവിലെ യുവതിയെ പറശ്ശിനിക്കടവില്‍ കണ്ട ഒരാള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്. ബന്ധുക്കള്‍ തളിപ്പറമ്പിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

കീഴരിയൂര്‍: കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. കുന്നോത്ത് നാരായണന്‍ നമ്പ്യാര്‍ (76)നെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്. രാവിലെ ഒമ്പതുമണിയോടെ വീട്ടില്‍ നിന്നും കീഴരിയൂര്‍ ടൗണിലേക്ക് പോയതായിരുന്നു. സംസാരിക്കാന്‍ പ്രയാസം നേരിടുന്നയാളാണ്, മറവി രോഗവുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാവിമുണ്ടും ചന്ദനക്കളര്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ്

മുത്താമ്പി കാവുംവട്ടം സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി

കൊയിലാണ്ടി: മുത്താമ്പി കാവുംവട്ടം സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയില്‍വെച്ച് കാണാതായതായി പരാതി. KL56 T 3846 ജിക്‌സര്‍ ബൈക്കാണ് കാണാതായത്. ഇന്നലെ രാത്രി കൊയിലാണ്ടി ഗീത ടെക്‌സ്റ്റൈല്‍സിന് സമീപത്തുനിര്‍ത്തി പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വണ്ടി കാണാനില്ലായിരുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ 8943056832, 8590179067