Tag: missing case
കന്നൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ കാണാതായിട്ട് പത്ത് ദിവസം; പെണ്‍കുട്ടി പോയത് തിക്കോടി സ്വദേശിയ്‌ക്കൊപ്പം: ബന്ധുക്കള്‍ ആശങ്കയില്‍
ഉള്ള്യേരി: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി പത്തുദിവസത്തിനിപ്പുറവും ഒരു വിവരവും ലഭിക്കാത്തതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയില്‍. കഴിഞ്ഞ മാസം 29നാണ് കന്നൂര് ചിറ്റാരിക്കടവ് സ്വദേശിനിയെ കാണാതായതായി രക്ഷിതാക്കള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ, കണ്ണൂര്‍, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്
തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ്