Tag: Missing
കാണാതായ നടുവത്തൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ കണ്ടെത്തി
നടുവത്തൂര്‍: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരു സ്ത്രീ ചാടി. ഇന്ന് വൈകുന്നേരമാണ് സംഭവം. നാട്ടുകാരാണ് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.
തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി
കൊയിലാണ്ടി: തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച തിരുവങ്ങൂര്‍ അഞ്ജലിയില്‍ എന്‍.ചന്ദ്രന്‍ നായരെയാണ് കാണാതായത്. എഴുപത്തിയഞ്ച് വയസ് പ്രായമുണ്ട്. സംഗമിത്ര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് രാമചന്ദ്രന്‍ നായരെ കാണാതായത്. വിജയവാഡയ്ക്കും വാറങ്ങലിനും ഇടയില്‍ പ്രയാഗ് രാജിനുള്ള യാത്രയില്‍ രാത്രി 10 മണിയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കാണാതെ ആയത്. ഫോണോ
പേരാമ്പ്ര സ്വദേശിയായ 37കാരിയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ 37കാരിയെ കാണാനില്ല. ഇല്ലത്ത് മീത്തല്‍ വീട്ടില്‍ ലിതേഷിന്റെ ഭാര്യ രഞ്ജിനിയെയാണ് കാണാതായത്. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നും പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ അറിയിക്കുക. SHO Perambra PS
മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി
മേപ്പയ്യൂര്‍: ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ ഇന്ന് രാവിലെമുതല്‍ കാണാതായി. കോട്ടക്കുന്നില്‍ സ്‌നേഹയെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.15 മുതല്‍ കാണാതായത്. ഇരുപത്തിയാറ് വയസുണ്ട്. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക.
കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ മുണ്ടോത്തുവെച്ച് കാണാതായി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ ഉള്ള്യേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മുണ്ടോത്ത് നാറാത്ത് റോഡില്‍ ഒരു മരണവീട്ടില്‍ പോകാനായി നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നു. കെ.എല്‍ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറില്‍ ബന്ധപ്പെടുക. Summary: scootter
മൂടാടി സ്വദേശിയായ വിദ്യാര്‍ഥിയുടെ സൈക്കിള്‍ ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്തുള്ള വീട്ടില്‍ നിന്നും മോഷണം പോയി
തിക്കോടി: ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സൈക്കിള്‍ മോഷണം പോയി. മൂടാടി ഹില്‍ബസാറിലെ ഫില്‍ദൗസില്‍ മുഹമ്മദ് മിശാലിന്റെ സൈക്കിളാണ് മോഷണം പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കാവുന്തറ സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ല
നടുവണ്ണൂര്‍: കാവുന്തറ സ്വദേശിയായ പതിനഞ്ചുവയസുകാരനെ കാണാനില്ല. താമരപ്പൊയില്‍ ബാബുവിന്റെ മകന്‍ പ്രണവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് കുരുടിമുക്കില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള ബസില്‍ കയറിയതായി വിവരമുണ്ട്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9048790426 എന്ന നമ്പറിലോ ബന്ധപ്പെടുക.
കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല
കൊയിലാണ്ടി: ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല. പുളിയിന്റെ ചുവട്ടില്‍ ഷാജിയുടെ മകന്‍ അഭിനന്ദിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെ വീട്ടില്‍ നിന്നും പോയതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645533852 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കുക.
മുചുകുന്ന് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലോത്തുംപടിയില്‍ നഷ്ടമായി
മൂടാടി: മുചുകുന്ന് സ്വദേശിയുടെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഇന്നലെ രാത്രി എട്ടുമണിയോടെ മുചുകുന്നില്‍ നിന്നും കൊയിലോത്തുംപടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8330895173 ഈ നമ്പറില്‍ വിവരം അറിയിക്കുക.