Tag: Meppayyur

Total 130 Posts

‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാള്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്

കീഴ്പ്പയ്യൂരിലെ ബിജിൻ കൃഷ്ണ ഇനി ബംഗാളിലെ ജില്ലാ കളക്ടർ; നാടിന് അഭിമാനം

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജിന്‍ കൃഷ്ണയെ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന്‍ കൃഷ്ണ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍

പണം കൊടുത്തു വാങ്ങിയ സ്വന്തം സ്ഥലത്ത് നിന്ന് മൂന്ന് സെന്റ് അനാമികയ്ക്ക് വീടിനായി നൽകി ദമ്പതികൾ; മാതൃകയായി കീഴ്പ്പയൂരിലെ ലോഹ്യയും ഷെറിനും

മേപ്പയൂര്‍: സ്വന്തമായി വീടെന്ന അനാമികയുടെ സ്വപ്‌നത്തിന് കരുത്തേകി കീഴ്പ്പയ്യൂരിലെ കെ. ലോഹ്യയും ഭാര്യ ഷെറിനും. വിലകൊടുത്ത് വാങ്ങിയ 11 സെന്റ് സ്ഥലത്തുനിന്നുമാണ് മൂന്ന് സെന്റ് അനമികയ്ക്കും കുടുംബത്തിനുമായി ഇവര്‍ വിട്ടുനല്‍കിയത്. ഇരുവരുടെയും പത്തൊമ്പതാം വിവാഹ വാര്‍ഷിക ദിനത്തില്‍ സ്ഥലത്തിന്റെ രേഖ അനാമികയ്ക്ക് കൈമാറി. ടാര്‍പോളിന്‍ ഇട്ട ഒറ്റമുറിയില്‍ വൈദ്യുതി പോലും ഇല്ലെയാണ് അനാമികയും കുടുംബവും കഴിഞ്ഞിരുന്നത്.

മേപ്പയ്യൂരില്‍ സി.പി.എമ്മിന്റെ നവകേരള സദസ്സ്

മേപ്പയ്യൂര്‍: സി.പി.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരളസദസ്സ് ടി.കെ. കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.ദാമോദരന്‍ അധ്യക്ഷ്യം വഹിച്ചു. എം.ഗിരീഷ്, എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എന്‍.കെ.രാധ, കെ.ടി.രാജന്‍, കെ.കുഞ്ഞിരാമന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; ഉടമയില്‍ നിന്ന് പിഴ ഈടാക്കി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി

മേപ്പയ്യൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായരാണ് ഉദ്ഘാടനം ചെയ്തത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി.ടി.പ്രതീഷ്,

മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള  കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)

  മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള  കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം.   മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.

മേപ്പയ്യൂരിൽ പ്രവാസി ലീഗ് കൺവെൻഷനും റിലീഫ് വിതരണവും

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വിവിധ ശാഖകൾക്കുള്ള റിലീഫ് വിതരണം പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹുസൈൻ കമ്മനയിൽ നിന്നും പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൻ സെക്രട്ടറി എം.എം.അഷറഫ് ഏറ്റുവാങ്ങി.

യെമനിലെ ഹൂതി വിമതസേനയില്‍ നിന്നും മോചിക്കപ്പെട്ട ദിപാഷിനെ നെഞ്ചോട് ചേര്‍ത്ത് മേപ്പയ്യൂരിലെ വീടും വീട്ടുകാരും- വീഡിയോ

മേപ്പയ്യൂര്‍: യെമനിലെ ഹൂതി വിമതസേനയുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദിപാഷ് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ വീടും നാടും. ദിപാഷ് ബന്ധിയായെന്ന വാര്‍ത്ത അറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ആധിയിലായിരുന്നു കുടുംബം. [ad1] നാട്ടുകാര്‍ വാങ്ങിവെച്ച ലഡു മാതാപിതാക്കള്‍ ദിപാഷിനു നല്‍കി. പിന്നീട് ദിപാഷ് തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിഞ്ഞപ്പോഴത്തെ അവസ്ഥ വിവരിച്ചു. ബന്ധികള്‍ക്ക് ഭക്ഷണം എത്തിച്ചുതന്നിരുന്നു. ഇന്ത്യക്കാരനായതിനാല്‍ തങ്ങളോട്

ഇത് രണ്ടാം ജന്മം; ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ മേപ്പയൂർ സ്വദേശി ദിപാഷ് കോഴിക്കോട് വിമാനമിറങ്ങി

മേപ്പയ്യൂർ: യെമനില്‍ നാലു മാസത്തെ ഹൂതി വിമതരുടെ തടവ് ജീവിതത്തിൽ നിന്ന് മോചിതനായി മേപ്പയൂർ സ്വദേശി ദിപാഷ് തിരികെ ജന്മനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദീപാശ് ജോലി ചെയ്തിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. [ad1] ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍