Tag: Meppayyur High School

Total 3 Posts

മേപ്പയ്യൂര്‍ സ്‌കൂളില്‍ ക്ലാസ് മുറികളിലെ ഫര്‍ണിച്ചറും സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു; സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം, പൊലീസില്‍ പരാതിയുമായി സ്‌കൂള്‍ അധികൃതര്‍

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. രാത്രി സമയത്ത് സ്‌കൂളിനകത്തു കയറുന്ന ഇവര്‍ സ്‌കൂളിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയാണെന്ന്. കഴിഞ്ഞദിവസം ക്ലാസ് മുറിയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പ്രധാന പ്രവേശന കവാടത്തിന്റെയും ക്ലാസ് മുറികളുടെയും പൂട്ട് അടക്കം തകര്‍ത്താണ് സാമൂഹ്യവിരുദ്ധര്‍

‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്

മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ

കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍