Tag: Meerod Mala

Total 3 Posts

കീഴരിയൂര്‍ മീറോട് മലയില്‍ നിന്നും 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: കീഴരിയൂര്‍ മീറോട് മലയില്‍ നിന്നും 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കൊയിലാണ്ടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കളരിമലയില്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്. ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമ്മദ്, രതീഷ്, ഡ്രൈവര്‍ മുബശീര്‍ എന്നിവര്‍ പങ്കെടുത്തു.mid3]

മീറോട് മലയിലെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന്‍ എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്

മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

മേപ്പയ്യൂരിന് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂ പോയിന്റ് കാണണ്ടേ!

മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍