Tag: mdma arrest
സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിൽ; ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്, കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ
പേരാമ്പ്ര കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി കാവുന്തറ സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി എന്ന നട്ട് മമ്മാലി (29) ആണ് പിടിയിലായത്. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും വിൽപ്പനയ്ക്കായി പാക്കറ്റുകളാക്കി സൂക്ഷിച്ച 0.200
എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ
ഷൊർണൂർ: ഷൊർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്പി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍
കാറിനുള്ളില്‍ എം.ഡി.എം.എയും കഞ്ചാവും; തൊടുപുഴയില്‍ കാവിലുംപാറ സ്വദേശിയും സിനിമ താരവും പോലീസ് പിടിയില്‍
തൊടുപുഴ: മയക്കുമരുന്നുമായി വടകര സ്വദേശിയടക്കം രണ്ട് പേര്‍ തൊടുപുഴയില്‍ പിടിയില്‍. കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34), സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. ശനിയാഴ്ച
കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ
കുറ്റ്യാടി: കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ചേലക്കാട് ചരളിൽ അർഷാദാണ് റിമാൻഡിലായത്. കുറ്റ്യാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച അർധരാത്രി കക്കട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബൈക്കിൽ എംഡിഎംഎ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 2.75 ഗ്രാം എം.ഡി.എം.എയും അളവുതൂക്കയന്ത്രവും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ സി. ജയന്റെ
കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ
കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം
പത്തോ ഇരുപതോ അല്ല, അഴിയെണ്ണേണ്ടത് അമ്പത് വർഷങ്ങൾ; ലഹരിക്കേസിൽ യുവാവിന് അമ്പത് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി
വടകര: മയക്കുമരുന്ന് സൂക്ഷിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കിൽ ഹർഷാദിനെ (35) ആണ് ശിക്ഷിച്ചത്. 2022 ആഗസ്ത് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കസബയിൽ വെച്ച്
രഹസ്യവിവരത്തിന് പിന്നാലെ പരിശോധന; ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശിയായ യുവതിയും കൂട്ടാളിയും
പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയിലായത് പേരാമ്പ്ര ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ചേരാപുരം ചെറിയവരപുറത്ത് അജ്മല്‍ സി.വി, ചെറുവണ്ണൂർ വലിയ പറമ്പിൽ അനുമോൾ വി.കെ എന്നിവരെയാണ് രാത്രി എട്ടുമണിയോടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എം.ഡി.എം.എയുമായി കാറിൽ വടകര റൂട്ടിൽ രണ്ട് പേര്‍
227 ഗ്രാം എം.ഡി.എം.എ യുമായി വടകര,കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
കോഴിക്കോട്: 227 ഗ്രാം എം.ഡി എം.എയുമായി കണ്ണൂര്‍, വടകര സ്വദേശികള്‍ പിടിയില്‍. വടകര ചെമ്മരത്തൂര്‍ ടി.കെ.നൗഷാദ് (43),കണ്ണൂര്‍ തലശേരി കരിയാട് സൗത്ത് സുമേഷ് കുമാര്‍ (44) എന്നിവരെയാണ് പിടികൂടിയത്. പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂര്‍ ഹോട്ടലില്‍ വച്ചാണ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടക രജിസ്ട്രഷനിലുളള നൗഷാദിന്റെ കാറില്‍ നിന്നുമാണ് എം.ഡി.എം.എ