Tag: Maoist

Total 7 Posts

കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ റിമാന്റില്‍; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ ഇന്നലെ കോഴിക്കോട് സെക്ഷന്‍സ് മൂന്നാം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. അനീഷിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഇന്നലെ തന്നെ പോലീസ് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ഇന്ന് രാവിലെ 11മണിക്ക് പരിഗണിക്കും. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ അരിക്കുളം റോഡില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്‌

തണ്ടര്‍ബോള്‍ട്ടും പോലീസുമടക്കം വന്‍ സന്നാഹം, ആശുപത്രിക്ക് പുറത്തും അകത്തും വന്‍ സുരക്ഷ! പോലീസ് പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ തിരുനെല്‍വേലി സ്വദേശി അനീഷ് ബാബുവിനെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്‌. തണ്ടര്‍ബോള്‍ട്ടും, പോലീസുകാരുമടക്കം വന്‍ സുരക്ഷ ഒരുക്കിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്‌. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ്.പി കറപ്പ് സാമി, വടകര ഡി.വൈ എസ്.പി ആർ.ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ, തണ്ടര്‍ബോള്‍ട്ട്,

മാവോയിസ്റ്റുകൾക്കിടയിലെ ‘കൊറിയർ’, പ്രവർത്തനം പശ്ചിമഘട്ടം കേന്ദ്രീകരിച്ച്; കൊയിലാണ്ടിയിൽ പിടിയിലായ അനീഷ് വയനാട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മാവോയിസ്റ്റ് പ്രവർത്തകൻ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ പോലീസ് പിടികൂടിയ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്പി എന്ന അനീഷ് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കുന്നയാള്‍. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാളെ പിടികൂടിയത്. കൊയിലാണ്ടിക്കടുത്ത് ഒരു വാഹനത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. രാത്രി

കൊയിലാണ്ടിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ; അറസ്റ്റ് ചെയ്തത് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്നും പിടികൂടി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവിനെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാളെ സ്‌പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്(SOG) ആണ് പിടികൂടിയത്. ഇയാളെ അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ചു. രാത്രി ഒരു മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; സമീപിച്ചത് കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ യു.എ.പി.എ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്

ന്യൂഡല്‍ഹി: കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലടക്കം മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യു.എ.പി.എ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലും വളയത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. 2013ലാണ് കുറ്റ്യാടി സ്റ്റേഷനില്‍ രൂപേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചക്കിട്ടപാറയില്‍ യന്ത്രത്തോക്കുകളുമായി മാവോയിസ്റ്റുകള്‍; അഞ്ചംഗ സംഘം വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം യന്ത്രത്തോക്കുകളുമായി പയ്യാനക്കോട്ട, ഉദയനഗര്‍ ഭാഗങ്ങളിലെത്തിയത്. രാത്രി 12:45 മുതല്‍ പുലര്‍ച്ചെ രണ്ടര വരെ സായുധസംഘം പ്രദേശത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി ലഘുലേഖകളും കയ്യെഴുത്ത് പോസ്റ്ററുകളും വിതരണം ചെയ്തു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഉദയനഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും

‘തണ്ടര്‍ബോള്‍ട്ടിനെ കാട്ടി പേടിപ്പിക്കേണ്ട, മുതുകാട്ടില്‍ ഖനനം അനുവദിക്കില്ല’; ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകൾ

  പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.   മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സി.പി.ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍