Tag: Mahatma Gandhi

Total 2 Posts

ഗാന്ധിജിയെക്കാണാന്‍ സബര്‍മതി ആശ്രമത്തിലേക്ക് പോയ നടുവണ്ണൂര്‍ സ്വദേശി; ആ സ്വപ്‌നസാഫല്യത്തെക്കുറിച്ച് താനഞ്ചേരി കുഞ്ഞീത്

നടുവണ്ണൂര്‍: ഗാന്ധിജിയുടെ 153ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോള്‍ പഴയൊരു സ്വപ്‌നസാഫല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടുവണ്ണൂര്‍ ഊരള്ളൂരിലെ താനഞ്ചേരി കുഞ്ഞീത്. ഗാന്ധിജിയോട് വലിയ ആരാധനയായിരുന്നു കുഞ്ഞീതിന്. ഒരിക്കലെങ്കിലും ഗാന്ധിയെ നേരില്‍ കാണണമെന്ന സ്വപ്‌നം കൂടി പേറിയാണ് പതിനെട്ടാം വയസില്‍ തൊഴില്‍തേടി മുംബൈയിലേക്ക് കുടിയേറിയത്. മുംബൈ കെ.എം.ബസാറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗാന്ധിയെ കാണാന്‍ സബര്‍മതി ആശ്രമത്തില്‍ പോയത്.

ജീവിതംകൊണ്ട് സന്ദേശം രചിച്ച മഹാന്‍, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്ര പിതാവ്; ഇന്ന് ഗാന്ധിയുടെ 153ാം ജന്മദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി