Tag: kuwait fire
കുവൈറ്റ് അഗ്നി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു മതിയായ സഹായം നൽകണം; കാപ്പാട് സ്മരണാജ്ഞലി സംഘടിപ്പിച്ചു
കാപ്പാട് : കുവൈറ്റ് അഗ്നി ദുരന്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിന് മതിയായ സഹായം നൽകണമെന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു. അഗ്നി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നുമാണ് ആവശ്യം. ദുരന്തം
ആ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി; കുവെെത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്
കൊച്ചി: സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്ന് പ്രവാസ ജീവതം തേടിപോയ ആ 23 പേരും ഇന്ന് മടങ്ങിയെത്തി, മിഠായികളോ, അത്തറുകളോ സമ്മാനപ്പൊതികളോ ഇല്ലാതെ, ചേതനയറ്റ ശരീരങ്ങളായി. നിറചിരിയോടെ സ്വീകരിച്ചിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്നവരെ നിറകണ്ണുകളോടെ വരവേറ്റും. കുവൈത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങളും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. തീപ്പിടിത്തത്തില്‍ മരിച്ച 49
കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും
കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു. കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന
കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ