Tag: kuttyadi

Total 4 Posts

പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തി ഭൂമിയെ ഹരിതാഭമാക്കുക; ‘ഭൂമിക’ പദ്ധതിയുമായി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌

കുറ്റ്യാടി: ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ‘ഭൂമിക’ പദ്ധതിയുമായി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌. 2023-24 വർഷത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ന്റെ വാര്‍ഷിപദ്ധതിയുടെ ഭാഗമായ പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുത്ത് നിൽക്കുന്നതിനും പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിനുവേണ്ടിയാണ്‌

മകന്റെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ബാക്കിയാക്കി സുധീഷ് മടങ്ങി; കുറ്റ്യാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിന് കണ്ണീരോടെ വിട നല്‍കി നാട്ടുകാര്‍

പാതിരപ്പറ്റ: കുറ്റ്യാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിന് നാട് കണ്ണീരോടെ യാത്ര നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 2.30 ഓടെ സംസ്‌കരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മൃതദേഹം സംസ്‌കരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ്

‘കഴുത്തിന് ഞെക്കിപിടിച്ചു, നഖം കൊണ്ട് മുറിവേൽപ്പിപ്പിച്ചു’; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളായ രോ​​ഗികളോട് മോശമായി പെരുമാറിയ ഡോക്ടർ ലഹരിക്ക് അടിമ. അദ്ദേഹത്തിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നുവെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്. ജോലി സമയത്ത് ലഹരി ഉപയോ​ഗിച്ചതിനെതിരെ നേരത്തെ ഡോക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു. മന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ

കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി പോലീസ്