Tag: kunniyooramala

Total 3 Posts

മണ്ണിടിച്ചില്‍ ഭീഷണി; കൊല്ലം കുന്ന്യോറമലയില്‍ നിന്നും കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ അഞ്ച് കുടുംബങ്ങളെക്കൂടി ഗുരുദേവ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി. 25 കുടുംബങ്ങളില്‍ നിന്നാണ് 90 പേരാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്. അതേസമയം കുന്ന്യോറമലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ തുടരുന്നുണ്ട്. മഴയുണ്ടാകുന്ന സമയത്ത് ഇപ്പോഴും ചെറുതായി മണ്ണിടിയുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്.

മണ്ണിടിച്ചലുണ്ടായ കുന്ന്യോറമലയുടെ ഭാഗങ്ങളില്‍ ബലപ്പെടുത്തല്‍ തുടങ്ങി; വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും എത്രകാലം കാത്തിരിക്കണമെന്നറിയാതെ പ്രദേശവാസികള്‍

കൊയിലാണ്ടി: ദേശീയപാതയുടെ ഭാഗമായ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കഴിഞ്ഞ മഴക്കാലത്ത് വലിയ തോതില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ ആരംഭിച്ചു. ഏറ്റവും ഉയര്‍ന്ന ഭാഗത്തെ രണ്ടുവശത്തെയും കൂറ്റന്‍ മതിലുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മതിലിനുള്ളിലേക്ക് ഇരുമ്പ് കമ്പികള്‍ യന്ത്രം കൊണ്ട് അടിച്ചുകയറ്റി കോണ്‍ക്രീറ്റ് സ്‌പ്രേ ചെയ്ത് നിറയ്ക്കുകയാണ് ചെയ്യുന്നത്. മണ്ണിടിച്ചല്‍ കാരണം വീടുകള്‍ അപകടാവസ്ഥയിലായതോടെ

കാലങ്ങളായുള്ള ആവശ്യമാണ്, നഗരസഭ ഇടപെട്ട് വെള്ളം എത്തിച്ച് തരണം കുടിവെള്ളം കിട്ടാതെ കൊല്ലം കുന്നിയോറമല നിവാസികള്‍

കൊയിലാണ്ടി: നഗരസഭ കുടിവെള്ളം എത്തിച്ച് നല്‍കണമെന്ന ആവശ്യവുമായി കൊല്ലം കുന്നിയോറമല നിവാസികള്‍. കൊയിലാണ്ടി 11 വാര്‍ഡിലെ നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ബുദ്ധിമുട്ടുന്നത്. ജലം അമൂല്യമാണ് അത് പാഴാക്കരുത്, അത് നല്ല പോലെ അറിയുന്ന ചിലരുണ്ട് ഇവിടെ, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാതെ വലയുകയാണ് കുന്നിയോറമല നിവാസികള്‍. രണ്ട് കുടിവെള്ള പദ്ധതികളുണ്ടായിട്ടും കുന്നിയോറമല