കാലങ്ങളായുള്ള ആവശ്യമാണ്, നഗരസഭ ഇടപെട്ട് വെള്ളം എത്തിച്ച് തരണം കുടിവെള്ളം കിട്ടാതെ കൊല്ലം കുന്നിയോറമല നിവാസികള്‍


കൊയിലാണ്ടി: നഗരസഭ കുടിവെള്ളം എത്തിച്ച് നല്‍കണമെന്ന ആവശ്യവുമായി കൊല്ലം കുന്നിയോറമല നിവാസികള്‍. കൊയിലാണ്ടി 11 വാര്‍ഡിലെ നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ബുദ്ധിമുട്ടുന്നത്.

ജലം അമൂല്യമാണ് അത് പാഴാക്കരുത്, അത് നല്ല പോലെ അറിയുന്ന ചിലരുണ്ട് ഇവിടെ, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാതെ വലയുകയാണ് കുന്നിയോറമല നിവാസികള്‍. രണ്ട് കുടിവെള്ള പദ്ധതികളുണ്ടായിട്ടും കുന്നിയോറമല നിവാസികള്‍ക്ക് വെള്ളം ഇല്ല. ഒരു വര്‍ഷമായിത്തോളമായി ഇവര്‍ വെള്ളം കിട്ടാതെ വലയുന്നു.

ബൈബാസ് നിര്‍മാണത്തിനായി പൈപ്പ് മുറിച്ച് മാറ്റിയതോടെയാണ് ഇവിടെയ്ക്ക് ഉണ്ടായിരുന്ന വെള്ളത്തിന്റെ വരവ് നിന്നത്. മഴ വെള്ളവും സമീപത്തെ ചില വീടുകളിലെ കുഴല്‍ കിണറുകളുമാണ് ഇപ്പോഴത്തെ ഏക ആശ്രയം.

1987 ല്‍ പത്താം വാര്‍ഡിലെ പുതിയ പറമ്പത്ത് നിര്‍മിച്ച കുടിവെള്ള പദ്ധതി വഴി കുടിവെള്ളം ലഭിച്ചിരുന്നു, പിന്നീട് പതിനൊന്നാം വാര്‍ഡിലെ കമ്മട്ടേരി താഴെ നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍ നിന്നും കിട്ടിയ വെള്ളം കുടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുറത്തെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വെള്ളത്തിന്റെ പൈപ്പ് ആണ് ബൈപാസ് നിര്‍മാണത്തിനായി മുറിച്ച് മാറ്റിയത് അതോടെ വെള്ളം തീരെ ഇല്ലാതായെന്നാണ് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

summary: Municipal Corporation has intervened to deliver water to the residents of Kollam Kunniorama without getting drinking water