Tag: KPCC

Total 7 Posts

”പഴയ തലമുറയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു കെപിസിസി ഗോപാലന്‍”; മുചുകുന്നിലെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വി.ഡി.സതീശന്‍

കൊയിലാണ്ടി: പഴയ തലമുറയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു കെപിസിസി ഗോപാലനെന്നും സ്വാതന്ത്യ സമര കാലഘട്ടത്തില്‍ ജീവന്‍ പോലും തൃണവല്‍ക്കരിച്ച് കീഴരിയൂര്‍ ബോംബ് കേസിലും സ്വതന്ത്ര ഭാരതം പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃത നായിരുന്ന ധീരനായ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ പറഞ്ഞു. ആദര്‍ശം മുറുകെ പിടിച്ചുള്ള പ്രവര്‍ത്തന ശൈലിയും വ്യക്തി ജീവിതത്തിലെ വിശുദ്ധിയും എളിമയും അദ്ദേഹത്തിന്റെ

കെ.പി.സി.സി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും

കൊയിലാണ്ടി: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെ.പി.സി.സി ഓഫിസ് സെക്രട്ടറിയു മായിരുന്ന കെ.പി.സി.സി കെ.ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം ഒരുങ്ങി. കെ.ജി.ട്രസ്റ്റ് നിര്‍മിച്ച കെട്ടിട ത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ്

പട്ടികജാതിയിൽ പെട്ടവർക്ക് മതിയായ പ്രാതിനിധ്യം ഇല്ല, ഇപ്പോൾ തന്നെ നിരവധി പദവികൾ വഹിക്കുന്ന, ഇത്രയും പ്രായമായ രത്നവല്ലി ടീച്ചറെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്ന് മനസിലാവുന്നില്ല’; പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ മുൻ കെ.പി.സി.സി അംഗം വി.ടി.സുരേന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ‘അര്‍ഹതയുള്ള നിരവധി പേര്‍ പുറത്ത് നില്‍ക്കുകയാണ്, പ്രവര്‍ത്തന പാരമ്പര്യം നോക്കിയിട്ടല്ല, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ മറ്റ് സാമൂഹ്യ സംഘടനകൾ എന്നിവയിലൊന്നും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവരെയാണ് കെ.പി.സി.സി അംഗങ്ങളാക്കിയവരില്‍ പലരും. താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് കയറി വന്ന ആളല്ല രത്‌നവല്ലി ടീച്ചർ’. പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും മുൻ

‘ഞാന്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തക, ഏല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യും, സഹപ്രവര്‍ത്തകരോട് നന്ദി’; കൊയിലാണ്ടി ബ്ലോക്കില്‍ നിന്ന് കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട രത്‌നവല്ലി ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് രത്‌നവല്ലി ടീച്ചര്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളില്‍ കൊയിലാണ്ടി ബ്ലോക്കില്‍ നിന്നുള്ള ഏക അംഗമാണ് രത്‌നവല്ലി ടീച്ചര്‍. 282 ബ്ലോക്ക് പ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 315 അംഗങ്ങളാണ് പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിലുള്ളത്. കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന

കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നു; നാളെ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചേക്കും

കൊയിലാണ്ടി: പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. അറിയപ്പെടുന്ന പ്രഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങുന്നത്. നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കൊയിലാണ്ടിയിലെ കോണ്‍ഗ്രസിന്റെ

കൊയിലാണ്ടി ബ്ലോക്കില്‍ നിന്ന് പി.രത്‌നവല്ലി മാത്രം, പയ്യോളിയില്‍ നിന്ന് മഠത്തില്‍ നാണു; കോഴിക്കോട് ജില്ലയില്‍ നിന്ന് അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കെ.പി.സി.സി പട്ടിക

കൊയിലാണ്ടി: പുതിയ കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ കൊയിലാണ്ടിയില്‍ നിന്ന് പി.രത്‌നവല്ലി മാത്രം. പയ്യോളി ബ്ലോക്കിനെ പ്രതിനിധീകരിച്ച് മഠത്തില്‍ നാണുവാണ് കെ.പി.സി.സിയിലെത്തിയിരിക്കുന്നത്. കെ.പി.സി.സിയിലെത്തുമെന്ന് പ്രതീക്ഷിച്ച പല മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ കൊയിലാണ്ടിയില്‍ നിന്നുള്ള യു.രാജീവന്‍ മാസ്റ്റര്‍, എന്‍.പി.മൊയ്തീന്‍, വി.ടി.സുരേന്ദ്രന്‍, പി.രത്നവല്ലി ടീച്ചർ എന്നിവര്‍ കെ.പി.സി.സിയില്‍ ഉണ്ടായിരുന്നു. ഇതില്‍ രാജീവന്‍ മാസ്റ്ററും എന്‍.പി.മൊയ്തീനും

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്റെ ഉമ്മ പി.എം.ബീബി അന്തരിച്ചു

കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്റെ ഉമ്മ പി.എം.ബീബി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പി.സാദിരിക്കോയയുടെ ഭാര്യയാണ്. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം പുതിയങ്ങാടി കോയാ റോഡ് ജമാഅത്ത് പള്ളിയില്‍ നടക്കും.