Tag: Kozhikode
ഉഗ്രശബ്ദം, പിന്നാലെ വീട് ഭൂമിക്കടിയില്‍; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു
കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട് നില്‍ക്കുന്ന പ്രദേശം
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17/07/2024) അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. ജില്ലയിലെ
പരിശോധിച്ചത് 19 സി.സി.ടി.വി ദൃശ്യങ്ങള്‍; കോഴിക്കോട്ടെ മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
കോഴിക്കോട്: കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് ഇലക്ട്രിക് കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൊടുവള്ളി സ്വദേശഇയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നാണ് പ്രതിയെ
മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറണം; തടഞ്ഞുനിര്‍ത്തുകയോ സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകള്‍ ഉപയോഗിച്ച് കടകളിലേക്ക് വിളിക്കുകയോ ചെയ്താല്‍ പിടിവീഴും
കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി പണികിട്ടും. ആളുകളെ കകടകളിലേക്ക് ആകര്‍ഷിക്കാന്‍ വാക്ചാതുര്യം കാണിക്കുന്നവര്‍ക്ക് ഇനി പിടിവീഴും. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തിയും ദ്വയാര്‍ഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടി വരിക. ഇത്തരം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. മുന്നോട്ടുപോകാന്‍
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവിടെ കുളിച്ച പന്ത്രണ്ട് വയസുകാരന് മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിലാണ് വിവരശേഖരണം. ജൂണ്‍ 16ാം തിയ്യതി മുതല്‍ ഇവിടെ എത്തിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ആശാവര്‍ക്കര്‍മാരാണ് അന്വേഷണം നടത്തുന്നത്. രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച്
കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവാണ് അപകടത്തില്‍പ്പെട്ടത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോട്; ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എംബി രാജേഷ്
കോഴിക്കോട്: പുറപ്പെട്ടുപോയ വാക്ക് കേരളക്കരയിലെ ഏറ്റവും മഹിമയാർന്ന അക്ഷരമുറ്റത്തെ നെറുകയിൽ ഇരുന്നു. സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീർത്തിയ്ക്ക് ഇനി മറ്റൊരു അഴക് കൂടി, രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരി എന്ന ആഗോളപ്പെരുമ. ഞായറാഴ്ച വൈകീട്ട് മുഹമ്മദ് അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ്
കോഴിക്കോടേക്കുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം
കോഴിക്കോട്: കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഇടുക്കി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനി സ്വദേശിനിയായ 21കാരി നാട്ടിലേക്ക്
ദയാധനം കൈമാറി, അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു; സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും
ഇന്ത്യൻ എംബസി ഇഷ്യു ചെയ്‌ത 15 മില്യൻ റിയാലിന്റെ (34 കോടി രൂപ) ചെക്ക് ഗവർണറേറ്റിന് കൈമാറി. ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്‌തിട്ടുള്ളത്. ഇതിന് പുറമെയാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തുൽ ഒപ്പ് വയ്ക്കുകയും ചെയ്തത്. ദയാധനം
കോഴിക്കോട് ജില്ലയില്‍ പനി കേസുകള്‍ വര്‍ധിക്കുന്നു; ഡെങ്കിപ്പനി, മഞ്ഞപ്പിത്തം രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: ചൂട് കടുത്തതോടെ കോഴിക്കോട് പനി കേസുകള്‍ വര്‍ധിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കിടെ 8500 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് എന്നാണ് വിവരം. പനി ബാധിച്ച് ശരാശരി 250 ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേരാണ് അന്ന് മാത്രം ആശുപത്രികളിലെത്തിയിരിക്കുന്നത്.