Tag: Kozhikode City
കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വടിവാള്‍ വീശി കവര്‍ച്ച, പൊലീസിന് നേരെയും ആക്രമണം; ഗുണ്ടാസംഘം പിടിയില്‍
കോഴിക്കോട്: പൊലീസിനെയും പൊതുജനങ്ങളെയും വടിവാള്‍ വീശി മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയിലായി. കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന് തങ്ങള്‍ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണ് ഇവര്‍. രണ്ട്
കോഴിക്കോട് ബീച്ചിലേക്ക് പോകുന്നവർ വഴി മാറിപ്പോകണേ… സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു; നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗത ക്രമീകരണം അറിയാം
കോഴിക്കോട്: നഗരത്തിലെ പ്രധാന മേല്‍പ്പാലങ്ങളിലൊന്നായ സി.എച്ച് മേല്‍പ്പാലം അടച്ചിടും. നാല്‍പ്പത് കൊല്ലത്തെ പഴക്കമുള്ള സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് ചൊവ്വാഴ്ച മുതൽ അടച്ചിടുന്നത്. രണ്ട് മാസത്തേക്കാണ് പാലം അടച്ചിടുക. ഇക്കാലയളവില്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. കണ്ണൂര്‍ റോഡിനെയും റെയില്‍പാതയെയും മുറിച്ച് കടന്നാണ് സി.എച്ച് മോല്‍പ്പാലം പോകുന്നത്. 1986 ല്‍ മേല്‍പ്പാലത്തിന്മേല്‍ പതിച്ച മമ്മൂട്ടി
ബസ്സിലും ട്രെയിനിലുമായി എത്തിച്ച ശേഷം വില്‍പ്പന; കോഴിക്കോട് നഗരത്തില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ എം.ഡി.എം.എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ