Tag: Kozhikode Beach
കോഴിക്കോട് ബീച്ചിലേക്ക് പോകുന്നവർ വഴി മാറിപ്പോകണേ… സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു; നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗത ക്രമീകരണം അറിയാം
കോഴിക്കോട്: നഗരത്തിലെ പ്രധാന മേല്‍പ്പാലങ്ങളിലൊന്നായ സി.എച്ച് മേല്‍പ്പാലം അടച്ചിടും. നാല്‍പ്പത് കൊല്ലത്തെ പഴക്കമുള്ള സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് ചൊവ്വാഴ്ച മുതൽ അടച്ചിടുന്നത്. രണ്ട് മാസത്തേക്കാണ് പാലം അടച്ചിടുക. ഇക്കാലയളവില്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. കണ്ണൂര്‍ റോഡിനെയും റെയില്‍പാതയെയും മുറിച്ച് കടന്നാണ് സി.എച്ച് മോല്‍പ്പാലം പോകുന്നത്. 1986 ല്‍ മേല്‍പ്പാലത്തിന്മേല്‍ പതിച്ച മമ്മൂട്ടി
ഒടുവിൽ സങ്കടവാർത്ത; കോഴിക്കോട് ബീച്ചിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകന്‍ ആദില്‍(17), ഒളവണ്ണ ചെറുകര ടി.കെ ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരാണ് മരിച്ചത്. രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയത്. ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ്
ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസം, ഡ്രോണ്‍ ഉപയോഗിക്കും; കോഴിക്കോട് ബീച്ചില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കവെ തിരയില്‍ പെട്ട രണ്ട് കുട്ടികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കടലിൽ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തിരച്ചിലിനെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട് തിരച്ചിലിനായി ഡ്രോണ്‍ ഉപയോഗിക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒളവണ്ണ സ്വദേശികളായ ആദിന്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് രാവിലെ എട്ടുമണിയോടെ
കോവളത്തോ ഗോവയിലോ പോകണ്ട: ഇനി സണ്‍ബാത്ത് നമ്മുടെ കോഴിക്കോട് ബീച്ചിലും
കോഴിക്കോട്: കോഴിക്കോട് ബീച്ചിലും സണ്‍ബാത്ത് വരുന്നു. പഴയ ലയണ്‍സ് പാര്‍ക്കിന് പിന്നാലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 25 സണ്‍ലോന്‍ജറുകളാണ് നിലവില്‍ ബീച്ചിലൊരുക്കിയിരിക്കുന്നത്. സംരംഭം വിജയകരമായാല്‍ കൂടുതല്‍ സണ്‍ലോന്‍ജറുകളെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകര്‍. സണ്‍ബാത്തിന് മണിക്കൂറിന് 150 രൂപ ഈടാക്കാനാണ് സംഘാടകരുടെ തീരുമാനം. ശക്തമായ വെയിലുള്ള സമയത്ത് ആവശ്യമെങ്കില്‍ കുടയും നല്‍കും. ഡിസംബറിന്റെ തണുപ്പ് കൂടിയായതിനാല്‍ സണ്‍ബാത്തിന് കൂടുതല്‍ പേരെത്തുമെന്ന
കഞ്ചാവിന്റെ കുരു എണ്ണ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി വില്‍പ്പന; കോഴിക്കോട് ബീച്ചിലെ ജ്യൂസ് കടയ്‌ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍പ്പന നടത്തിയ കടയ്‌ക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു. കോഴിക്കോട് ബീച്ചിനടുത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ജ്യൂസ് കടയ്‌ക്കെതിരെയാണ് കേസെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍ക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് കടയില്‍ നിന്ന് ഹെംബ് സീഡ് ഓയിലും
കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞുവീണു; ഇരുപതോളം പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. സംഗീതപരിപാടി ആസ്വദിക്കാനായി സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് ബീച്ചിലെത്തിയത്. ഇതിനെ തുടർന്ന് ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. ഇതിനിടയിൽ