Tag: Koyilandy

Total 1156 Posts

ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കാനിരുന്ന തൊഴില്‍മേള മാറ്റിവെച്ചു

കൊയിലാണ്ടി: ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള മാറ്റിവെച്ചതായി നഗരസഭ അറിയിച്ചു. നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് തൊഴില്‍മേള മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പ്രഥമ സുധാകരന്‍ നമ്പീശന്‍ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീര്‍ എരവത്തിന്

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി. സുധാകരന്‍ നമ്പീശന്റെ ഓര്‍മ്മയ്ക്കായി പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത് അര്‍ഹനായി. സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് മുനീര്‍ എരവത്തിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌ക്കാരം. ഒക്ടോബര്‍ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയില്‍

എല്‍.ഐ.സി പോളിസി ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം കൊയിലാണ്ടിയിലും; നവീകരിച്ച ഭീമ കണക്ട് ഓഫീസ് തുറന്നു

കൊയിലാണ്ടി: എല്‍.ഐ.സി പോളിസി ഉടമകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസ് കൊയിലാണ്ടിയില്‍ തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച എല്‍.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ എം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എല്‍.ഐ.സി ബാലുശ്ശേരി സാറ്റലൈറ്റ് ബ്രാഞ്ച് മാനേജര്‍ കെ.മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.ഐ.സി അസോസിയേറ്റ് കോഴിക്കോട് ഡിവിഷന്‍ നമ്പര്‍ വണ്‍ ഓഫീസര്‍ കെ.വി.ബാലചന്ദ്രന്‍

”കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക” പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സമ്മേളനം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ നല്ല വരുമാനം നല്‍കുന്ന സ്റ്റേഷനായിട്ടുകൂടി അടിസ്ഥാന സൗകര്യങ്ങള്‍ കൊയിലാണ്ടിയില്‍ വളരെ പരിമിതമാണ്. പ്ലാറ്റ്‌ഫോമുകളില്‍ മുഴുവനായി മേല്‍ക്കൂരകളില്ല. ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്‌റ്റേഷനില്ല. അടുത്തിടെ നിരവധി ജീവനുകളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നായി ട്രാക്ക്

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മാവിന്‍ ചുവ്, കാട്ടുവയല്‍, കുറുവങ്ങാട്, നടേരി, പെരുവട്ടൂര്‍, ചാലോറ, രാമുറോഡ്, അമൃത സ്‌കൂള്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും എച്ച്.ടി ലൈനില്‍ ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് വൈദ്യുതി മുടങ്ങുക. ശിവ ടെമ്പിള്‍,

കൊയിലാണ്ടിയിലെ ഫുട്‌ബോളിനെ അടുത്തറിയാന്‍ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ പരിശീലകരെത്തി; സ്വീകരണമൊരുക്കി വെറ്ററന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാല ഫുട്‌ബോള്‍ താരങ്ങളുമായി മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകരെത്തി. മാറ്റിയാസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ എന്നിവരാണ് കൊയിലാണ്ടിയിലെത്തിയത്. സ്‌റ്റേഡിയം പരിസരത്തെ ഇവരെ വെറ്ററന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍ സ്വീകരിച്ചു. മുന്‍ താരങ്ങളായ എല്‍.എസ്.ഋഷി ദാസ്, കെ.ടി.വിനോദ് കുമാര്‍, ബാബു, ഗോപി, ബ്രിജേഷ് എന്നിവരും കൂടിക്കാഴ്ച

”നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിന് ആറുമീറ്റര്‍ വീതി ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുക”; സി.പി.ഐ.എം കൊല്ലം ലോക്കല്‍ സമ്മേളനം

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിന് ആറുമീറ്ററെങ്കിലും വീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കൊല്ലം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍വ്വീസ് റോഡിന് പലയിടത്തും വീതി വളരെ കുറവാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് എത്രയും പെട്ടെന്ന്

ജോലിയ്ക്കിടെ കുഴഞ്ഞുവീണു; കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവ് അലക്‌സ് ജിജോ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ലൈനില്‍ ഓട്ടോയുമായി നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അശോകന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരന്‍: ആന്‍ഡ്രൂസ്. സംസ്‌കാര ചടങ്ങുകള്‍ നാളെ വെസ്റ്റ്ഹില്ലിലെ

”പ്രായമായവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും കരുതല്‍ നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്”; പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

അരിക്കുളം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കിപ് മേപ്പയ്യൂര്‍ ഏരിയാ കമ്മറ്റിയുടേയും അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന സന്ദേശ റാലിയും സന്ദേശ സദസ്സും സംഘടിപ്പിച്ചു. സന്ദേശ റാലി മേപ്പയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്‍ കാളിയത്ത് മുക്കില്‍ വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. കുരുടിമുക്കില്‍ നടന്ന സന്ദേശ സദസ്സ് സിവില്‍ സര്‍വീസ്

കൊയിലാണ്ടി ബ്ലോക്കിലെ 30,000 യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കും; ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്കില്‍ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌ന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന 16ാമത് നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ആര്‍ദ്രയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് ക്യാമ്പെയ്ന്‍ തുടങ്ങിയത്. കൊയിലാണ്ടി ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതിനായിരം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ ഇരുപതിനുള്ളില്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ്