Tag: Koyilandy
എഞ്ചിന്‍ തകരാറുമൂലം ഉള്‍ക്കടലില്‍പ്പെട്ട് കൊയിലാണ്ടിയില്‍ നിന്നുളള മത്സ്യബന്ധന ബോട്ടും ആറ് മത്സ്യത്തൊഴിലാളികളും; സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
കൊയിലാണ്ടി: എഞ്ചിന്‍ തകരാറുമൂലം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരമായെത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ IND KL 07 MM 6085 വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് കടലില്‍ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീറിന് കിട്ടിയെ
‘കൊയിലാണ്ടി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ച വ്യക്തിത്വം’; കെ.പി.കുഞ്ഞിരാമനെ അനുസ്മരിച്ച് സി.പി.എം
കൊയിലാണ്ടി: താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ നേതൃത്വം വഹിച്ച കെ.പി.കുഞ്ഞിരാമന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.പി.കുഞ്ഞിരാമന്റെ വസതിയില്‍ നടന്ന പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എ.ലളിത, യു.കെ.ചന്ദ്രന്‍, സി.കെ.സജീവന്‍
ഭീമമായ കോര്‍ട്ട് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണയുമായി കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: ഭീമമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്റെ കൊയിലാണ്ടി പയ്യോളി പേരാമ്പ്ര യൂണിറ്റുകള്‍ സംയുക്തമായി കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെ.എ.സി.എ സംസ്ഥാന പ്രസിഡണ്ട് വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എന്‍.അമൃത സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഒ.ടി.മുരളീദാസ് അധ്യക്ഷം
കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്; കൊയിലാണ്ടിയിലെ ഉള്‍പ്പെടെ മേഖലാതലധര്‍മ്മസമര സംഗമങ്ങള്‍ നാളെ
കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 11ന് പെരിന്തല്‍മണ്ണയില്‍ വെച്ച് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ ധര്‍മ്മസമര സംഗമങ്ങള്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരിയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍വഹിക്കും.
പ്രാദേശിക കലാപരിപാടികളും ഗാനമേളയും; ആസ്വാദകര്‍ക്ക് വിരുന്നായി പറമ്പത്ത് ബോയ്‌സിന്റെ ആരവം 2k25
കൊയിലാണ്ടി: അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കും നാടിനും ആവേശക്കാഴ്ചയായി പറമ്പത്ത് ബോയ്‌സ് സംഘടിപ്പിച്ച ആരവം 2k25. ഏപ്രില്‍ 12ന് അരിക്കുളം പറമ്പത്താണ് പരിപാടി സംഘടിപ്പിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും വോയിസ് ഫോര്‍ എവര്‍ മ്യൂസിക് ബാന്റ് കാലിക്കറ്റിന്റെ ഗാനമേളയുമെല്ലാം ആസ്വാദകര്‍ക്ക് വിരുന്നായി. പരിപാടി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.എം അമ്മദ്ക്ക ഉദ്ഘാടനം ചെയ്തു. അതുല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍
ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഇനി രുചിയോടെ കഴിക്കാം; ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയില്‍ തുറന്നു
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ഉദ്ഘാടനം വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പി. എം.ആര്‍ കോംപ്ലക്‌സിലാണ് റസ്റ്റോറണ്ട് പ്രവര്‍ത്തിക്കുന്നത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങള്‍ക്കിഷ്ടപ്പെട്ട രുചിയില്‍
ജനങ്ങള്‍ ഒത്തൊരുമിച്ചു; കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരപ്രദേശങ്ങളില്‍ ഭൂരിഭാഗവും മാലിന്യമുക്തമായി
കൊയിലാണ്ടി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിപാടി ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായി. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം റഹ്‌മത്ത് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം ഏപ്രില്‍ 25ന്; സമ്മേളന പോസ്റ്റര്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: എം.എസ്.എഫ് കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 25 ന് നൂര്‍ മഹലില്‍ വെച്ച് നടക്കും. സമ്മേളന പോസ്റ്റര്‍ പ്രകാശനം കെ.കെ.വി അബൂബക്കര്‍ നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം, പി.കെ.റഫ്ഷാദ്, നിസാം വെള്ളാന്റകത്ത്, നബീഹ് അഹമ്മദ്, റഷ്മില്‍, ഷംവീല്‍, സഹീര്‍ കൊല്ലം, ബാസില്‍, സദീഫ്, ലിയാഹുദ്ധീന്‍, ഫായിസ്, ഡാനിഷ് എന്നിവര്‍ പങ്കെടുത്തു.
ഇത്തവണ വിഷുവിന് ജൈവപച്ചക്കറി വിഭവങ്ങളായാലോ? കൊയിലാണ്ടിയില്‍ വിഷു ചന്തയുമായി കേരള കര്‍ഷക സംഘം
കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ടൗണില്‍ ജൈവപച്ചക്കറി വിഷു ചന്ത സംഘടിപ്പിച്ചു. ടൗണിഹാളിന് സമീപത്ത് നടക്കുന്ന ചന്ത ഇന്ന് രാത്രി ഏഴ് മണിയോടെ അവസാനിക്കും. വെള്ളരി, ചീര, തക്കാളി, മാമ്പ്, ചേന, പടവലം, മത്തന്‍, ഇളവന്‍, വഴുതിന, മുരിങ്ങ തുടങ്ങിയ പച്ചക്കറി ചന്തയിലുള്ളത്. മേഖലയിലെ വിവിധഭാഗങ്ങളിലുള്ള ജൈവ
അപകട മേഖലയായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള ദേശീയപാത; ഗതാഗത നിയന്ത്രണത്തിന് സ്ഥിരം ട്രാഫിക് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്‍വശം സ്ഥിരമായി ട്രാഫിക് പോലീസ് സംവിധാനം വേണമെന്നാവശ്യം ശക്തമാകുന്നു. അടുത്തിടെ ആശുപത്രിയില്‍ എത്തിയ രണ്ടുപേരാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ഇവിടെ മരണപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിച്ച് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യാനെത്തിയ രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെയും ഇവിടെ ചെറിയ ചെറിയ