Tag: koyilandy taluk hospital

Total 63 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 10 ബുധനാഴ്ച രാവിലെ 10.30 ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാവേണ്ടതാണ്. യോഗ്യത: D Pham/ B Pham/ Pham D, പ്ലസ് ടു സയന്‍സ്, കേരള ഫര്‍മസി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം രോഗികളെ വലയ്ക്കുന്നു, യന്ത്രം തകരാറിലായിട്ട് നാലുദിവസം; ഉടന്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം കേടായത് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ നാലുദിവസത്തോളമായി എക്‌സ്‌റേ യന്ത്രത്തിന് തകരാര്‍ സംഭവിച്ചിട്ട്. രാത്രിയും പകലുമായി ദിവസം നൂറിലേറെ എക്‌സ്‌റേകള്‍ എടുക്കേണ്ടിവരുന്ന ആശുപത്രിയിലെ സ്ഥിതിയാണിത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എക്‌സ്‌റേ യന്ത്രം കേടായത്. എക്‌സ്‌റേ ആവശ്യമായ രോഗികള്‍ യന്ത്രത്തകരാറ് കാരണം പുറത്തുപോകേണ്ടിവരുന്നത് വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവിടെ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരം കൂട്ടിയിട്ട് തീയിട്ടു; വാര്‍ഡുകളില്‍ പുക കയറിയതോടെ പരിഭ്രാന്തരായി രോഗികള്‍- വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് മതിലിനോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ മറ്റുഭാഗങ്ങളിലേക്ക് തീപടര്‍ന്നില്ല. തീപടര്‍ന്നതിന് തൊട്ടടുത്തുള്ള വാര്‍ഡുകളില്‍ നിരവധി രോഗികള്‍ കിടക്കുന്നുണ്ടായിരുന്നു. വാര്‍ഡിലേക്ക് അസഹ്യമായ പുക കയറിയത് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ആശുപത്രിയിലെ എച്ച്.എം.സി സെക്യൂരിറ്റി

‘ആശുപത്രിയിലെത്തുന്നവര്‍ പാര്‍ക്കിങ്ങിനായി അലഞ്ഞു തിരിയേണ്ടിവരുന്നത് ആശുപത്രി ഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മ’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്ന് യുവജനസംഘടനകള്‍

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമാകുന്നത് കൊയിലാണ്ടി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ജനങ്ങളില്‍ എത്തിയതോടെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ യുവജനസംഘടനകള്‍ രംഗത്ത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സജ്ജീകരണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദിനം

ഡോക്ടറുടെ നിര്‍ദേശം മാനിക്കാതെ മുറിവിലെ സ്റ്റിച്ചഴിച്ചത് കാരണം അമിത രക്തസ്രാവമുണ്ടായി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെതിരെ പരാതിയുമായി കീഴരിയൂര്‍ സ്വദേശി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റിന്റെ ഭാഗത്തുനിന്നും ചികിത്സാപ്പിഴവെന്ന് കീഴരിയൂര്‍ സ്വദേശിയുടെ പരാതി. തെങ്ങുകയറ്റ തൊഴിലാളിയായ നൊച്ചിയില്‍ വീട്ടില്‍ നാരായണന്‍ (57) ആണ് ഇതുമായി ബന്ധപ്പെട്ട് സുപ്രണ്ടിനും കൊയിലാണ്ടി പൊലീസിലും പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ടി ഡോ.വിനോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാര്‍ പരിഹരിക്കുക”; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറായതില്‍ പ്രതിഷേധവുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ മന്ത്രിയും ഉദ്യോഗസ്ഥരും എത്താതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ മോര്‍ച്ചറി സന്ദര്‍ശിക്കുകയായിരുന്നു. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനാല്‍ വൈകിട്ട് എത്തുന്ന മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കാണ് അയക്കുന്നത്. കഴിഞ്ഞ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശവും അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒക്ടോബര്‍ 17 ചൊവ്വാഴ്ച രാവിലെ 10.30നാണ് അഭിമുഖം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാകേണ്ടതാണ്. യോഗ്യത: സര്‍വകലാ ശാല ബിരുദവും PGDCA / Bsc കമ്പ്യൂട്ടര്‍ സയന്‍സ് /ബി

വൻ തുക അടങ്ങിയ പേഴ്സ് വീണു കിട്ടി; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ നല്ല മാതൃക

കൊയിലാണ്ടി: ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ജീവനക്കാർ. ആശുപത്രിയുടെ വെയിറ്റിങ് ഏരിയയിൽ നിന്നാണ് പേഴ്സ് വീണുകിട്ടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് പേഴ്സ് ലഭിച്ചത്. സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആശുപത്രി ജീവനക്കാർ പേഴ്സിന്റെ ഉടമയെ കണ്ടെത്തിയത്. ഇ-ഹെൽത്ത് കാർഡ് എടുക്കാൻ വന്നവരുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിലെ കമ്പ്യൂട്ടറിൽ

ഹെല്‍മറ്റിനുള്ളില്‍ പാമ്പ്; ബൈക്കില്‍ സഞ്ചരിക്കവെ കൊയിലാണ്ടി സ്വദേശിയായ യുവാവിന് പാമ്പ് കടിയേറ്റു

കൊയിലാണ്ടി: ബൈക്കില്‍ പോകുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. കൊയിലാണ്ടി സ്വദേശി രാഹുലിനെയാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് കടിച്ചത്. ഓഫീസിലേക്ക് അടിയന്തിരമായി പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്കില്‍ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ രാഹുലിന് തലയുടെ വലത് ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉള്‍ഭാഗത്തായി വലിയ പാമ്പിനെ കണ്ടത്. ഹെല്‍മറ്റ് ഊരിയ ഉടന്‍ തന്നെ പാമ്പ്

ഒഴിവായത് വൻ ദുരന്തം; കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിരവധി ബൈക്കുകൾ ഇടിച്ച് തകർത്തു

കൊയിലാണ്ടി: നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ച് തകർത്തു. ദേശീയപാതയിൽ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന KL-18-E-9798 നമ്പറിലുള്ള വാഗൺ-ആർ കാറാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. പതിനൊന്ന് ബൈക്കുകളെയാണ് കാർ ഇടിച്ച് തകർത്തത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. നിരവധി പേർ കടന്നു പോകുന്ന ഇടമായിരുന്നിട്ട്