Tag: Koyilandy Railway Station
ചെറിയ സ്റ്റേഷനുകളില്‍ വരെ നിര്‍ത്തും, പക്ഷേ കൊയിലാണ്ടിയെ കണ്ടാല്‍ കുതിച്ച് പായും! ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കൊയിലാണ്ടി: ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പരപ്പനങ്ങാടി ഉള്‍പ്പെടെ കൊയിലാണ്ടിയെക്കാള്‍ ചെറിയ സ്റ്റേഷനുകളില്‍ പോലും നിര്‍ത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. നാലായിരത്തോളം യാത്രക്കാരാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വഴി ഓരോ ദിവസവും യാത്ര ചെയ്യുന്നത്. രണ്ട് ഇന്റര്‍സിറ്റി
വീണ്ടും കയ്യടി നേടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; മഴയെ അവഗണിച്ചും സ്റ്റേഷന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി (വീഡിയോ കാണാം)
കൊയിലാണ്ടി: സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക കാണിച്ച് വീണ്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശന കവാടം മുതല്‍ പി.ഡബ്ല്യു.ഡി റോഡ് വരെയുള്ള ഭാഗമാണ് ഇന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ വൃത്തിയാക്കിയത്. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ചാണ് തൊഴിലാളികള്‍ റോഡും പരിസരവും വൃത്തിയാക്കിയത്. റെയില്‍വേയുടെ അനുമതിയോടെയും ശുചീകരണ തൊഴിലാളികളുടെ സഹകരണത്തോടെയുമാണ് റോഡ് ഓട്ടോറിക്ഷാ തൊഴിലാളികള്‍
സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍
സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍
‘ഇനിയും കുരുന്നുകളെ കുരുതി കൊടുക്കാനാകില്ല’; പന്തലായനിയില്‍ റെയില്‍പാതയ്ക്ക് കുറുകെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു; പിന്തുണയുമായി നഗരസഭയും
കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്ന പന്തലായനിയില്‍ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗം സ്‌റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ നടപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലായുള്ള അയ്യായിരത്തിലേറെ
കൊയിലാണ്ടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിന് ശാപമോക്ഷം നല്‍കി ഓട്ടോറിക്ഷാ തൊഴിലാളികള്‍; പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കി (വീഡിയോ കാണാം)
കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കി ഓട്ടോറിക്ഷാ തൊഴിലാളികള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന റോഡാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ശരിയാക്കിയത്. എല്ലാ വാതിലുകളിലും പലതവണ മുട്ടിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ റോഡ് കൂടുതലായി ഉപയോഗിക്കുന്ന റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെ റോഡ്
മുത്താമ്പി റോഡിൽ റെയിൽവേയുടെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക് പിടി വീഴുന്നു; നടപടി തുടങ്ങി റെയിൽവേ അധികൃതർ (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ നടപടിയുമായി റെയിൽവേ അധികൃതർ. മുത്താമ്പി റോഡിൽ റെയിൽ പാളത്തിന് സമീപമായി ഇരുചക്രവാഹനങ്ങളും കാറുകളും നിർത്തിയിട്ടവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. റെയിൽവേയുടെ കൈവശമുള്ള സ്ഥലമാണ് ഇത്. കൊയിലാണ്ടിയിൽ നിന്നുള്ള പല ട്രെയിൻ യാത്രക്കാരും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടാണ് ട്രെയിൻ കയറി പോകാറ്. ഈ അനധികൃത പാർക്കിങ് ഒഴിവാക്കാനായി
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്
കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന