Tag: Koyilandy Municipality
മാലിന്യങ്ങള്‍ നിറഞ്ഞ് അനാഥമായി കൊല്ലത്തെ ഇറുംകാട്ടില്‍ റോഡ്; റോഡ് നവീകരിക്കാന്‍ പണമില്ലെന്ന് കൊയിലാണ്ടി നഗരസഭ, മന്ത്രിമാർക്ക് പരാതി നൽകി നാട്ടുകാർ
കൊയിലാണ്ടി: മാലിന്യങ്ങള്‍ നിറഞ്ഞ് അനാഥമായി കൊയിലാണ്ടി നഗരസഭയിലെ നാല്‍പ്പത്തിരണ്ടാം വാര്‍ഡില്‍ കൊല്ലത്തുള്ള ഇറുംകാട്ടില്‍ റോഡ്. നിരവധി വീട്ടുകാര്‍ക്ക് ആശ്രയമായ റോഡാണ് ശോചനീയാവസ്ഥയിലുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ റോഡിന്റെ നവീകരണം നഗരസഭയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഇത്ര കാലമായിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമില്ല. പത്ത് വര്‍ഷത്തോളമായി
കൊയിലാണ്ടി നഗരസഭയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം
കൊയിലാണ്ടി: നഗരസഭയുടെ 2021-2022 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഇ.എം.എസ്. ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിജു സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന ഓഫീസർ വിചിത്ര എൻ.ഇ
‘നമ്മുടെ നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്നതിന് നന്ദി’; പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാഫലകവും മധുരവും നൽകിയാണ് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും ആദരിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പരിസ്ഥിതി സംരക്ഷണ
കൊയിലാണ്ടിയിൽ ‘ഞാറ്റുവേല ഉത്സവം’ ജൂൺ ആറ് മുതൽ
കൊയിലാണ്ടി: നഗരസഭയുടെയും കൃഷിഭവന്റെയും കൃഷിശ്രീ കാർഷികസംഘം കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഞാറ്റുവേല ഉത്സവം’ ജൂൺ ആറ് മുതൽ 11 വരെ നടക്കും. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്താണ് ഞാറ്റുവേല ഉത്സവം നടക്കുക. ഇതിനായി സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടിയിൽ നഗരസഭയും വ്യവസായ-വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംരഭകത്വ ശിൽപ്പശാല
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സംരംഭകത്വ ശിൽപ്പശാല നടത്തി. വ്യവസായ വാണിജ്യ വകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്നാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികളും സേവനങ്ങളും, ലൈസൻസ് നടപടി ക്രമങ്ങളും ബാങ്കിങ്ങ് നടപടി ക്രമങ്ങളും എന്ന വിഷയങ്ങളിൽ പുതുസംരഭകർക്ക് അറിവ് പകർന്നു നൽകിയ ശിൽപ്പശാല നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി