Tag: koyilandy fire force

Total 48 Posts

‘ഹലോ ബാബു, ഫയർ ഫോഴ്‌സുകാരാണ് പറയുന്നത്, കുട്ടയിലേക്ക് ഇറങ്ങിയിരിക്കൂ, പ്രശ്നം നമുക്ക് പരിഹരിക്കാം’; മുചുകുന്നിൽ കിണറ്റിൽ വീണയാളെ ഏറെ പണിപ്പെട്ട് അതിസാഹസികമായി രക്ഷിച്ചത് കൊയിലാണ്ടിയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബി.ഹേമന്ദ് (വീഡിയോ കാണാം)

കൊയിലാണ്ടി: കിണറ്റിൽ വീണു പരിഭ്രാന്തനായ മുചുകുന്ന് സ്വദേശിയെ കൊയിലാണ്ടി അഗ്നിശമന സേന രക്ഷിച്ചത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. മുചുകുന്ന് നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. വിവരമറിഞ്ഞ ഉടനെത്തന്നെ സേന സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. കിണറ്റിൽ വീണ ബാബു ഏറെ ഭയപ്പെട്ടിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ഹേമന്ത് ബി സേനാംഗങ്ങളുടെയും

പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി

കൊയിലാണ്ടി: കിണറ്റിൽ വീണ മുചുകുന്ന് സ്വദേശിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ്

പൂക്കളം, വിഭവസമൃദ്ധമായ സദ്യ, കലാ-കായിക പരിപാടികൾ, കുടുംബസംഗമം…; ഓണാഘോഷത്തിന് തിരി കൊളുത്തി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്

കൊയിലാണ്ടി: വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ആഘോഷത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ ഓണപ്പൂക്കളം, ഓണസദ്യ, കുടുംബസംഗമം, വിവിധ കലാ-കായികപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും നടത്തി. സേനാംഗങ്ങൾക്ക് പുറമെ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി

തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.

വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു. കുന്നോത്ത് കരുണന്റെ വീട്ടിലെ വിറക് പുരയ്ക്കാണ് വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മിസ്റ്റ് വാഹനത്തിലെ വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്ക്കാനായി എത്തിയത്. സീനിയർ ഫയർ ആന്റ്

ഉള്ളിയേരിൽ ആട് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ച് കൊയിലാണ്ടി അഗ്നിശമന സേന

കൊയിലാണ്ടി: കിണറ്റിൽ വീണ ആടിന് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. ഉള്ളിയേരി നടുക്കണ്ടി ഹോക്‌സിൽ ശങ്കരന്റെ അതാണ് ഇന്ന് കോനാട്ടിൽ വീണത്. ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് ആട് പറമ്പിലെ കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എഫ്.ആർ.ഓ സിജിത്ത് കിണറ്റിലിറങ്ങി ആടിനെ സേനാംഗങ്ങളുടെയും റെസ്ക്യൂ നെറ്റിനെയും സഹായത്തോടെ

കണയങ്കോട് പാലത്തിൻന്റെ കിഴക്കുവശത്ത് പുലർച്ചെ മരം മുറിഞ്ഞു വീണു; അഗ്നിശമന സേനയുടെ ഇടപെടലിലൂടെ പാത സഞ്ചാര യോഗ്യമാക്കി

കൊയിലാണ്ടി: മരം മുറിഞ്ഞ് വീണ് കണയങ്കോട് ഗതാഗതം തടസ്സപ്പെട്ടു. കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തെ റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്.   ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂടിയായിരുന്നു സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചെയിൻ സൊ ഉപയോഗിച്ച് മരം മുറിച്ചു മാറ്റി.